Image

യുബര്‍ സിഇഒ ആകാന്‍ നികേഷ്‌ അറോറ

Published on 15 July, 2017
യുബര്‍ സിഇഒ ആകാന്‍ നികേഷ്‌ അറോറ

ന്യൂദല്‍ഹി: ആപ്പ്‌ അധിഷ്‌ഠിത ടാക്‌സി സ്റ്റാര്‍ട്ടപ്പായ യൂബറിന്റെ സിഇഒ സ്ഥാനം ഏറ്റെടുക്കാന്‍ നികേഷ്‌ അറോറ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌. ടെക്‌ ഭീമന്‍ ഗൂഗിളിന്റെയും സോഫ്‌റ്റ്‌ബാങ്കിന്റെയും മുന്‍ എക്‌സിക്യൂട്ടീവ്‌ ആയിരുന്നു നികേഷ്‌ അറോറ. യുബറിന്റെ സ്ഥാപകനും മുന്‍ സിഇഒയുമായ ട്രവിസ്‌ കലാനിക്കിന്റെ ഒഴിവിലേക്ക്‌ പ്രവേശിക്കാന്‍ അറോറ നിശബ്ദമായി ശ്രമിക്കുന്നതായാണ്‌ പുറത്തുവന്നിട്ടുള്ള വാര്‍ത്തകള്‍.

കമ്പനിയുടെപ്രവര്‍ത്തന സംസ്‌കാരത്തെ ചോദ്യം ചെയ്‌തും, ജീവനക്കാര്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ടും യുബറിനെതിരെ നിരന്തരമായി ആരോപണങ്ങളുയര്‍ന്നിരുന്നു. തുടര്‍ന്ന്‌, നിക്ഷേപകരില്‍ നിന്നുണ്ടായ കടുത്ത സമ്മര്‍ദം കാരണം കഴിഞ്ഞ മാസമാണ്‌ കമ്പനിയുടെ സ്ഥാപകന്‍ കൂടിയായ ട്രവിസ്‌ കലാനിക്‌ സിഇഒ പദവിയില്‍ നിന്നും രാജിവെച്ചത്‌. 

യുബറിന്റെ അഞ്ച്‌ പ്രധാന നിക്ഷേപകരില്‍ നിന്നുണ്ടായ സമ്മര്‍ദമാണ്‌ ട്രവിസ്‌ കലാനിക്കിന്റെ രാജിയിലേക്ക്‌ നയിച്ചത്‌. യുട്യൂബ്‌ മേധാവി സൂസണ്‍ വോജിക്കി, ട്വിറ്ററിന്റെ മുന്‍ സിഎഫ്‌ഒ ആദം ബെയ്‌ന്‍, വിര്‍ജിന്‍ അമേരിക്ക മുന്‍ സിഇഒ ഡേവിഡ്‌ കഷ്‌, യാഹു മുന്‍ സിഇഒ മരീസ മേയര്‍, ഡിസ്‌നി മുന്‍ സിഒഒ തോമസ്‌ സ്റ്റാഗ്‌സ്‌ തുടങ്ങിയവരുടെ പേരുകളും സിഇഒ പദവിയിലേക്ക്‌ പരിഗണിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക