Image

സേലത്ത്‌ വാഹനാപകടം: 2 മലയാളികള്‍ മരിച്ചു

Published on 26 June, 2011
സേലത്ത്‌ വാഹനാപകടം: 2 മലയാളികള്‍ മരിച്ചു
സേലം: തമിഴ്‌നാട്ടിലെ സേലത്തിനടുത്തുള്ള സന്തൈത്തടത്തിനു സമീപമുണ്ടായ ബസ്‌ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട്‌ മലയാളികളും ഉള്‍പ്പെടന്നു. സേലം ബാംഗ്ലൂര്‍ ദേശീയപാതയില്‍ ഇന്നലെ രാത്രി 10.30നാണ്‌ അപകടം. ബസിലുണ്ടായിരുന്ന സ്‌ത്രീകളും കുട്ടികളുമടക്കം 35 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്‌. ബാംഗ്ലൂരില്‍ നിന്ന്‌ കോട്ടയത്തിനു വന്നിരുന്ന സ്വകര്യബസ്സും എതിര്‍ വശത്തു നിന്നു വരുകയായിരുന്ന മറ്റൊരു ബസ്സുംതമ്മില്‍ കൂട്ടിയിടിച്ചാണ്‌ അപകടം. മരിച്ചവരില്‍ ബസ്‌ ഡ്രൈവര്‍ എറണാകുളം സ്വദേശി ബിജു ഡിക്‌സണ്‍, തമിഴ്‌നാട്‌ സ്വദേശി രാജേന്ദ്രന്‍ എന്നിവരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക