Image

ഷിജിമോന്‍ ജേക്കബ് ഹ്യൂസ്റ്റന്‍ മലയാളി അസ്സോസിയേഷന്‍ പബ്ലിക് റിലേഷന്‍ ആന്റ് വീഡിയോ കോഡിനേറ്റര്‍

Published on 03 March, 2012
ഷിജിമോന്‍ ജേക്കബ് ഹ്യൂസ്റ്റന്‍ മലയാളി അസ്സോസിയേഷന്‍ പബ്ലിക് റിലേഷന്‍ ആന്റ് വീഡിയോ കോഡിനേറ്റര്‍
മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ(മാഗ്) 2012 കമ്മിറ്റിയിലെ പബ്ലിക് റിലേഷന്‍ ആന്റ് വീഡിയോ കോര്‍ഡിനേറ്റര്‍ ആയി ഷിജിമോന്‍ ജേക്കബിനെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. 2012 ലെ പ്രസിഡന്റ് ജെയിംസ് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പ്രഥമ ബോര്‍ഡ് മീറ്റിംഗില്‍ വച്ചാണ് പ്രസ്തുത തീരുമാനമുണ്ടായത്. അമേരിക്കയിലെ സാംസ്‌കാരിക കേന്ദ്രമെന്നു വിശേഷിപ്പിക്കുന്ന ഹ്യൂസ്റ്റനിലെ ഏക മലയാളി അസ്സോസിയേഷനാണ് മാഗ്.

ഷിജിമോന്‍ ജേക്കബിന്റെ ആത്മാര്‍ത്ഥതയും നിസ്സാര്‍ത്ഥവുമായ സേവനം മാഗിന് ഒരു മുതല്‍കൂട്ടായിരിക്കുമെന്ന് യോഗം വിലയിരുത്തി. ഹോട്ടല്‍ മാനേജ്‌മെന്റില്‍ മാസ്റ്റേസ് ബിരുദം നേടിയിട്ടുള്ള ഷിജിമോന്‍ ഹൈലി ക്യാളിഫൈഡ് പ്രൊഫഷണ്‍സിനുള്ള HIB വിസയില്‍ 2006 ല്‍ അമേരിക്കയില്‍ കുടിയേറി. ഹ്യൂസ്റ്റണിലെ കാലാസാംസ്‌കാരിക രാഷ്ട്രീയ വേദികളില്‍ നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന ഷിജിമോന്‍ 2012-ല്‍ ഹ്യൂസ്റ്റനില്‍ നടക്കുന്ന ഫൊക്കാനാ കണ്‍വന്‍ഷന്റെ യൂത്ത് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു.

ഹ്യൂസ്റ്റനിലെ നല്ലവരായ എല്ലാ മലയാളികളേയും ദൃശ്യ-അച്ചടി മാധ്യമങ്ങളുടെ പ്രവര്‍ത്തകരേയും കോര്‍ത്തിണക്കി മാഗിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതായിരിക്കും. അതോടൊപ്പം ഹ്യൂസ്റ്റനില്‍ പുതുതായി വന്നു ചേരുന്ന മലയാളികള്‍ അസ്സോസിയേഷന്റെ അംഗത്വം സ്വീകരിച്ച് മാഗിനെ ശക്തിപ്പെടുത്തണമെന്ന് ഷിജിമോന്‍ അഭ്യര്‍ത്ഥിക്കുന്നു.
ഷിജിമോന്‍ ജേക്കബ് ഹ്യൂസ്റ്റന്‍ മലയാളി അസ്സോസിയേഷന്‍ പബ്ലിക് റിലേഷന്‍ ആന്റ് വീഡിയോ കോഡിനേറ്റര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക