Image

ചോദ്യം ചെയ്യലിനു തനിയ്ക്കു നോട്ടീസ് ലഭിച്ചിട്ടില്ലെന്നു മുകേഷ്

Published on 15 July, 2017
ചോദ്യം ചെയ്യലിനു തനിയ്ക്കു നോട്ടീസ് ലഭിച്ചിട്ടില്ലെന്നു മുകേഷ്
യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനു തനിയ്ക്കു  നോട്ടീസ് ലഭിച്ചിട്ടില്ലെന്നു നടനും എംഎല്‍എയുമായ മുകേഷ്. പള്‍സര്‍ സുനിയെ ദിലീപിനു പരിചയപ്പെടുത്തിയതു താനല്ലെന്നും അദ്ദേഹം പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം മുകേഷിനെ ചോദ്യം ചെയ്യുമെന്നു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പള്‍സര്‍ സുനി മുകേഷിന്റെ െ്രെഡവറായി പ്രവര്‍ത്തിച്ചിരുന്ന പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്.

ഒരു വര്‍ഷത്തോളം പള്‍സര്‍ സുനി തന്റെ െ്രെഡവറായിരുന്നുവെന്ന് മുകേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ സുനിയുടെ രീതി അത്ര നല്ലതല്ലായെന്ന് മനസിലായപ്പോഴാണ് മാറ്റിയതെന്നും മുകേഷ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക