Image

വാല്‍സിംഹാം തീര്‍ഥാടനം: രൂപത പ്രഖ്യാപന വാര്‍ഷികവും കര്‍മ്മലമാതാവിന്റെ തിരുനാളും 16ന്

Published on 15 July, 2017
വാല്‍സിംഹാം തീര്‍ഥാടനം: രൂപത പ്രഖ്യാപന വാര്‍ഷികവും കര്‍മ്മലമാതാവിന്റെ തിരുനാളും 16ന്
 
വാല്‍സിംഹാം: യുകെയിലെന്പാടുമുള്ള മലയാളി െ്രെകസ്തവരും മാതൃഭക്തരും വാല്‍സിംഹാം പുണ്യജനനിയുടെ തിരുനടയില്‍ ജൂലൈ 16ന് (ഞായര്‍) ഒത്തുകൂടുന്‌പോള്‍ നിരവധി പ്രത്യേകതകള്‍ കൊണ്ട് വ്യത്യസ്തമാകും ഈ വര്‍ഷത്തെ വാല്‍സിംഹാം തിരുനാള്‍. 

2016 ഒക്ടോബര്‍ ഒന്പതിനാണ് രൂപത ഉദ്ഘാടനവും അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കലിന്റെ സ്ഥാനാരോഹണ ചടങ്ങുകളും നടന്നതെങ്കിലും രൂപത പ്രഖ്യാപിച്ചു കൊണ്ട് വത്തിക്കാന്‍ പുറത്തിറക്കിയ ആദ്യ ഔദ്യോഗിക പ്രഖ്യാപനം (ബൂളാ) ഉണ്ടായത് ജൂലൈ പതിനാറിനാണ്. 

തിരുസദസില്‍ ആഘോഷിക്കപ്പെടുന്ന മാതാവിന്റെ ഒരു പ്രധാന തിരുനാളായ കര്‍മ്മലമാതാവിന്റെ തിരുനാള്‍’ ഈ വര്‍ഷം ജൂലൈ 16നാണ് വരുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിന് ശേഷം രൂപതാ നേതൃത്വം ഏറ്റെടുത്തു നടത്തുന്ന ആദ്യ വാല്‍സിംഹാം തിരുനാള്‍ എന്ന പ്രത്യേകതയും ഈ വര്‍ഷത്തെ തിരുനാളിനുണ്ട്. കഴിഞ്ഞ പത്തു വര്‍ഷങ്ങളായി ഈസ്റ്റ് ആംഗ്ലിയ രൂപതയുടെ നേതൃത്വത്തിലാണ് ഇത് നടന്നു വന്നിരുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതക്ക് സ്വന്തമായി മെത്രാനെ ലഭിച്ചതിനാല്‍ ഈ വര്‍ഷം ഇതാദ്യമായാണ് കേരളത്തില്‍ നിന്നൊരു സന്ദര്‍ശക മെത്രാന്റെ സാന്നിധ്യമില്ലാതെ തിരുനാള്‍ നടക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തേക്കാളേറെയായി ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുമെന്ന് വിവരം ലഭിച്ചിരിക്കുന്നതെന്നും ഈ വര്‍ഷമാണ്. അറുപതിന് മുകളില്‍ കോച്ചുകളിലും നിരവധിയായ സ്വകാര്യ വാഹനങ്ങളിലുമായിരിക്കും ഈ വര്‍ഷം സന്ദര്‍ശകരെത്തുന്നത്. മാര്‍ ജോസഫ് സ്രാന്പിക്കല്‍ മുഖ്യ കാര്‍മികനായി അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ 30 ല്‍ പരം വൈദികരുടെ സാന്നിധ്യമുണ്ടാകുമെന്നതും വാല്‍സിംഹാമില്‍ ആദ്യമായിരിക്കും. 

മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ അതിവിപുലമായ ഭക്ഷണ സൗകര്യങ്ങളാണ് സംഘാടക സമിതി ഈ വര്‍ഷമൊരുക്കിയിരിക്കുന്നത്. 7000 ല്‍ അധികം പ്രതീക്ഷിക്കുന്ന ഭക്തജനങ്ങളെ സ്വീകരിക്കുന്ന തിരുനാളിന് 7 കുടുംബങ്ങളാണ് ഇത്തവണ പ്രസുദേന്തിമാരാകുന്നത് എന്നതാണ് മറ്റൊരു സവിശേഷത. രൂപത ക്വയര്‍ മാസ്റ്റര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായുടെ നേതൃത്വത്തിലുള്ള ഗായക സംഘവും തിരുക്കര്‍മങ്ങള്‍ക്കിടയില്‍ ഗാനങ്ങളാലപിക്കുവാന്‍ ഒരുങ്ങിക്കഴിഞ്ഞു. 

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക