Image

ഇ. അഹമ്മദ് പുരസ്‌കാരം തെന്നല മൊയ്തീന്‍കുട്ടിക്ക്

Published on 15 July, 2017
ഇ. അഹമ്മദ് പുരസ്‌കാരം തെന്നല മൊയ്തീന്‍കുട്ടിക്ക്
റിയാദ്: റിയാദ് മങ്കട മണ്ഡലം കെഎംസിസി കമ്മിറ്റി ഏര്‍പെടുത്തിയ പ്രഥമ ഇ. അഹമദ് പുരസ്‌കാരം ജീവകാരുണ്യരംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച തെന്നല മൊയ്തീന്‍കുട്ടിക്ക്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ അധ്യക്ഷനും അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ ശബ്ദവുമായിരുന്ന ഇ. അഹമ്മദിന്റെ സ്മരണാര്‍ത്ഥം പ്രവാസലോകത്തെ വ്യത്യസ്ഥ മേഖലകളിലെ സേവന പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി നല്‍കുന്ന ഈ പുരസ്‌കാരം ഒരു ലക്ഷത്തിയൊന്ന് രൂപയും ഫലകവുമടങ്ങുന്നതാണ്.

വിശ്വ പൗരനായി അറിയപെടുകയും രാജ്യത്തിനും പ്രതേകിച്ചും ഇന്ത്യയിലെ പ്രവാസി സമൂഹത്തിനും വേണ്ടി സ്വയം സമര്‍പ്പിതമായിരുന്ന ഇ. അഹമ്മദിന്റെ പേരിലുള്ള പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്ന തെന്നല മൊയ്തീന്‍കുട്ടി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അവരുടെ പ്രയാസങ്ങള്‍ക്ക് മുന്പില്‍് ജീവിതം സമര്‍പ്പിച്ച വ്യക്തിത്വവുമാണ്. തന്റെ മുന്നിലെത്തുന്ന പ്രയാസമനുഭവിക്കുന്നവര്‍ക്ക് ജാതിമത ഭേദമില്ലാതെ വര്‍ണ്ണലിംഗ ഭേദമില്ലാതെ ഏതു രാജ്യക്കാരനെന്നോ വ്യത്യാസമില്ലാതെ അദ്ദേഹത്തിന്റെ സാന്ത്വന സ്പര്‍ശം ചെന്നെത്തുന്നു. ഈ മണലാരണ്യത്തില്‍ ആരോരുമില്ലാതെ അനാഥമായിക്കിടക്കുന്ന മൃതദേഹങ്ങള്‍ സ്വയമേറ്റെടുത്ത് എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച്, വാഹനത്തിലേറ്റി കൊണ്ടുപോയി മറവു ചെയുന്നതിനും അതുപോലെ തന്നെ വ്യത്യസ്ഥമായ നിയമ പ്രശ്‌നങ്ങളില്‍പെട്ട് ജയിലുകളില്‍് അകപെടുകയും സ്‌പോണ്‌സര്‍മാരുടെ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നവര്‍ക്കും എന്നും ഒരത്താണിയായ തെന്നലയുടെ മഹാമനസ്‌കതക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

ഇ. അഹമ്മദ് എന്ന ഇന്ത്യന്‍ രാഷ്ട്രീയ നേതാവിനോട് ഏറ്റവുമധികം വ്യക്തിബന്ധം നില നിര്‍ത്തിയിരുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയാണ് മൊയ്തീന്‍കുട്ടി. വെള്ളിയാഴ്ച രാത്രി എട്ടിനു നടക്കുന്ന പരിപാടിയില്‍് പുരസ്‌ക്കാരം തെന്നല മൊയ്തീന്‍കുട്ടിക്ക് സമ്മാനിക്കും. ചടങ്ങില്‍ മങ്കട മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പാലോളി മുഹമ്മദലി പങ്കെടുക്കുമെന്നും മണ്ഡലം കഐംസിസി ഭാരവാഹികള്‍ അറിയിച്ചു. യൂണിയന്‍ മുസ്ലിം ലീഗിന്റെ അധ്യക്ഷനും അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ ശബ്ദവുമായിരുന്ന ഇ. അഹമ്മദിന്റെ സ്മരണാര്‍ത്ഥം പ്രവാസലോകത്തെ വ്യത്യസ്ഥ മേഖലകളിലെ സേവന പ്രവര്ത്തനങ്ങള്‍ മുന്‍നിര്‍ത്തി നല്‍കുന്ന ഈ പുരസ്‌കാരം ഒരു ലക്ഷത്തിയൊന്ന് രൂപയും ഫലകവുമടങ്ങുന്നതാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക