Image

കെഇഎ പ്രതിനിധികള്‍ മന്ത്രി ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച നടത്തി

Published on 15 July, 2017
കെഇഎ പ്രതിനിധികള്‍ മന്ത്രി ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച നടത്തി
  കുവൈറ്റ്: കാസര്‍ഗോഡ് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കെഇഎ കുവൈറ്റ് വൈസ് ചെയര്‍മാന്‍ സലാം കളനാട്, അഡ്വൈസറി അംഗം മഹമൂദ് അപ്‌സര, ജോയിന്‍ സിക്രട്ടറി നളിനാക്ഷന്‍, അബ്ബാസിയ യൂണിറ്റ് പ്രസിഡന്റ് ബാലന്‍ ഒ.വി എന്നിവരടങ്ങിയ സംഘം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെ സന്ദര്‍ശിച്ചു വിവിധ പ്രവാസി വിഷയങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തി. 

മംഗലാപുരം എയര്‍പോര്‍ട്ടിലെ യാത്രാപ്രശ്‌നം, കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കുവൈറ്റിലേക്കു നേരിട്ടുളള വിമാന സര്‍വീസ് എന്നീ വിഷയങ്ങളില്‍ ഒരു മെമ്മോറാണ്ടവും കൈമാറുകയുണ്ടായി.

എറ്റവും പുതിയതായി പ്രവാസികള്‍ക്കേറ്റ കനത്ത പ്രഹരമാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ 48 മണിക്കൂര്‍ മുന്‌പേ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന ഉത്തരവ്. നിലവില്‍ സന്നദ്ധ സംഘടനകള്‍ ഓടിപ്പിടഞ്ഞു 12 മണിക്കൂര്‍ കൊണ്ട് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പണിയെടുക്കുന്‌പോള്‍ ഇനിയത് നാലുദിവസമെങ്കിലും വേണ്ടിവരും എന്നത് തീര്‍ത്തും മനുഷ്യത്വ രഹിതമാണെന്ന് മന്ത്രിയെ ബോധ്യപ്പെടുത്തുകയും ഈ വിഷയത്തില്‍ പഠിച്ചിട്ട് വേണ്ട ഇടപെടുലകള്‍ നടത്താമെന്നു മന്ത്രി പ്രതികരിക്കുകയും ചെയ്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക