Image

പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തുന്നു.

ജെ.എ Published on 03 March, 2012
പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തുന്നു.
മലയാളത്തില്‍ ഏറെ വിവാദങ്ങള്‍ക്കു വഴിതെളിച്ച പത്മശ്രീ ഡോ. സരോജ് കുമാര്‍ എന്ന ചലചിത്രം ന്യൂജേഴ്‌സിയില്‍ പ്രദര്‍ശിപ്പിക്കുന്നു. എഡിസണില്‍ ഉള്ള ബിഗ് സിനിമാസ് മൂവിസിറ്റി എന്ന തീയറ്ററില്‍ ആണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചിട്ടുള്ളത്.മോഹന്‍ലാലിലെ നായകനായി ചിത്രീകരിച്ച ഉദയനാണു താരം എന്ന സിനിമയുടെ രണ്ടാം പതിപ്പ് എന്ന നിലയില്‍ ആണ് ചിത്രം പുറത്തു വന്നിട്ടുള്ളത്.

സൂപ്പര്‍താരങ്ങളെ കണക്കറ്റു പരിഹസിക്കുന്ന ഈ ചലചിത്രം മലയാള സിനിമാ ലോകത്തുതന്നെ പലവിധ വിവാദങ്ങള്‍ക്കും വെട്ടിനിരത്തലുകള്‍ക്കും ഇടയാക്കി.സൂപ്പര്‍താരങ്ങളുടെ അപ്രമാദിത്യത്തെ ഒളിഞ്ഞുതെളിഞ്ഞും ആക്രമിക്കുന്ന ഈ സിനിമ മലയാള സിനിമാ പ്രക്ഷരുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം തേടിയ സിനിമയാണ്. ഈ സിനിമയുടെ തിരകഥാകൃത്തും പ്രധാന അഭിനേതാവുമായ ശ്രീനിവാസന്‍, ക്യാമറാമാന്‍ എസ്.കുമാര്‍ എന്നിവര്‍ നിരവധി ഭീഷണികള്‍ക്കും വിമര്‍ശനങ്ങളും നേരിടേണ്ടി വരികയം ചെയ്തു. മലയാള സിനിമയുടെ ഇപ്പോഴത്തെ പ്രതിസന്ധിക്കും സൂപ്പര്‍താരങ്ങളാണ് ഒരു പരിധിവരെ കാരണക്കാര്‍ എന്ന് വിശ്വസിക്കുന്ന പ്രേക്ഷകസമൂഹം സൂപ്പര്‍താരങ്ങളുടെ പൊങ്ങച്ചങ്ങളും അമളികളും തുറന്നു കാണിക്കുന്ന ഈ സിനിമ രണ്ടും കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

വെള്ളി, ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍( മാര്‍ച്ച് 2 മുതല്‍ മാര്‍ച്ച് 7വരെ)ദിവസങ്ങളില്‍ ആയിരിക്കും ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നത്.

പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തുന്നു.
പത്മശ്രീ ഭരത് ഡോ. സരോജ്കുമാര്‍ അമേരിക്കയില്‍ പ്രദര്‍ശനത്തിനെത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക