Image

രാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ നാളെ: രാം നാഥ്‌ കോവിന്ദും മീരകുമാറും നേര്‍ക്കു നേര്‍

Published on 16 July, 2017
രാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ നാളെ: രാം നാഥ്‌ കോവിന്ദും മീരകുമാറും നേര്‍ക്കു നേര്‍
ന്യൂഡല്‍ഹി : ഇന്ത്യയുടെ പതിനാലാമത്‌ രാഷ്ട്രപതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ്‌ നാളെ. എന്‍ ഡി എയുടെ രാം നാഥ്‌ കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായ മീരാ കുമാറും തമ്മില്‍ രാഷ്ട്രീയ പോരാട്ടമാണ്‌ നാളെ നടക്കുക.ലോക്‌സഭാ,രാജ്യസഭാഎംപിമാരും,സംസ്ഥാനനിയമസഭകളിലെ എം എല്‍ എമാര്‍ക്കുണ്‌ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ടവകാശം. അതേസമയം നോമിനേറ്റഡ്‌ അംഗങ്ങള്‍ക്ക്‌ വോട്ടവകാശമില്ല.

എം പിമാര്‍ പാര്‍ലമെന്റിലും, എം എല്‍ എമാര്‍ അതത്‌ നിയമസഭകളിലെ പോളിംഗ്‌ ബൂത്തുകളിലും വോട്ട്‌ രേഖപ്പെടുത്തും. പ്രത്യേക അനുമതി വാങ്ങിയ എം പിമാര്‍ക്ക്‌ നിയമസഭയിലെ പോളിംഗ്‌ ബൂത്തില്‍ വോട്ട്‌ ചെയ്യാനാകും. കേരളത്തില്‍ നിന്ന്‌ 139 എം എല്‍ എമാര്‍ക്കാണ്‌ വോട്ടവകാശമുള്ളത്‌. 

കേരളത്തിലെ ഒരു എം എല്‍ എയുടെ വോട്ടിന്റെ മൂല്യം 152 ആണ്‌. നിയമസഭാ മന്ദിരത്തില്‍ തയ്യാറാക്കുന്ന പ്രത്യേക ബൂത്തില്‍ രാവിലെ പത്തുമുതല്‍ വൈകീട്ട്‌ അഞ്ചു വരെയാണ്‌ വോട്ടുചെയ്യാനാകുന്നത്‌. ഈ മാസം 20 നാണ്‌ വോട്ടെണ്ണല്‍. അന്നു തന്നെ ഫലം പ്രഖ്യാപിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക