Image

നഴ്‌സുമാരുടെ സമരം നേരിടാന്‍ കണ്ണൂരില്‍ 144 പ്രഖ്യാപിച്ചു

Published on 16 July, 2017
നഴ്‌സുമാരുടെ സമരം നേരിടാന്‍ കണ്ണൂരില്‍ 144 പ്രഖ്യാപിച്ചു
കണ്ണൂര്‍: ജില്ലയില്‍ 18 ദിവസമായി നടന്നു വരുന്ന നഴ്‌സുമാരുടെ സമരം നേരിടാന്‍ കര്‍ശന നടപടി. അഞ്ച് ദിവസത്തേക്ക് ജില്ലയിലെ നഴ്‌സിംഗ് കോളേജുളില്‍ അധ്യയനം നിര്‍ത്തണമെന്നും ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഒഴികെയുള്ള എല്ലാവരേയും സമരം നടക്കുന്ന ആശുപത്രികളിലേക്ക് ജോലിക്കായി അയക്കണമെന്നും ഇന്ത്യന്‍ പീനല്‍ കോഡിലെ 144ാം വകുപ്പ് പ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
പനി പടരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
ദിവസം 150 രൂപ വിദ്യാര്‍ഥികള്‍ക്ക് പ്രതിഫലം നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സമരം തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്നും സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് കാത്തു നില്‍ക്കാതെ ശക്തമായ പ്രക്ഷോഭം നടത്തുവാന്‍ നഴ്‌സുമാര്‍ രംഗത്തിറങ്ങുമെന്നും യൂണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു.
നേഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപ ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക