Image

ദിലീപ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു

Published on 16 July, 2017
ദിലീപ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് ജാമ്യം നേടിയെടുക്കുന്നതിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ജാമ്യാപേക്ഷ നാളെ നല്‍കിയേക്കുമെന്ന് സൂചന. ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

അതേസമയം, ഒളിവില്‍പോയ മാനേജര്‍ അപ്പുണ്ണിയെയും അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെയും കണ്ടെത്താനിള്ള ശ്രമം പൊലീസ് ഊര്‍ജിതമാക്കി. 

രാജ്യത്തെ തന്ന ആദ്യത്തെ റേപ്പ് ക്വട്ടേഷന്‍ ആണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവം എന്നാണ് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നടിയെ ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുക്കാന്‍ ദിലീപിനെ പ്രേരിപ്പിച്ചത് കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട വ്യക്തി വൈരാഗ്യമാണ് എന്നാണ് പോലീസ് പറയുന്നത്.

നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പോലീസും പ്രോസിക്യൂഷനും ഒരുപോലെ പറയുന്നത്. എന്നാലീ വാദത്തിനോട് ഒത്തുപോകത്ത ചില വസ്തുതകള്‍ ഉണ്ട്ന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. നടി ആക്രമിക്കപ്പെടാന്‍ കാരണം ദിലീപുമായുള്ള റിയല്‍ എസ്റ്റേറ്റ് തര്‍ക്കമാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദിലീപുമായി ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടും ഇല്ലെന്ന് വ്യക്തമാക്കി നടി തന്നെ രംഗത്ത് വന്നു.

ദിലീപിന്റെ സാമ്പത്തിക ഇടപാടുകളുടെ രേഖകളിലും നടിയുമായി എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുള്ളതായി കാണിക്കുന്നില്ല. വ്യക്തി വൈരാഗ്യമാണ്, ദിലീപിന്റേയും മഞ്ജു വാര്യരുടേയും കുടുംബ പ്രശ്‌നത്തില്‍ നടി തലയിട്ടതാണ് ഈ ക്രൂരതയ്ക്ക് ദിലീപിനെ പ്രേരിപ്പിച്ചത് എന്നാണ് പോലീസ് വാദം.

ദിലീപും കാവ്യയും ഒത്തുള്ള ചിത്രങ്ങള്‍ നടി മഞ്ജുവിനെ കാണിച്ചിരുന്നുവത്രേ. ഇതിന്റെ പേരില്‍ കൊച്ചിയിലെ ഹോട്ടലില്‍ അമ്മയുടെ പരിപാടി നടക്കുന്നതിനിടെ നടിയും ദിലീപും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്നാണ് നടിക്ക് ക്വട്ടേഷന്‍ കൊടുക്കാന്‍ ദിലീപ് തീരുമാനിച്ചതും സുനിയുമായി ഗൂഢാലോചന നടത്തിയതും എന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍ ദിലീപ് മഞ്ജു വാര്യര്‍ വിവാഹ മോചന ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ഈ പോലീസ് വാദത്തോട് ഒത്തുപോകുന്നത് അല്ലെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വിവരങ്ങള്‍ പുറത്ത് വന്നാല്‍ പോലീസ് ഉയര്‍ത്തുന്ന വാദങ്ങള്‍ പൊളിയുമത്രേ.

നടിയെ ആക്രമിക്കാന്‍ കൊച്ചിയിലെ ആബാദ് പ്ലാസ ഹോട്ടലില്‍ വെച്ചാണ് സുനിയും ദിലീപും ആദ്യഗൂഢാലോചന നടത്തിയത്. ഈ കാലയളവില്‍ മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞിട്ടില്ല. 2015ലാണ് ഇവര്‍ വേര്‍പിരിയുന്നത്.

മഞ്ജുവുമായി ഒരുമിച്ച് ജീവിച്ചിരുന്ന സമയത്ത് ദിലീപിന് നടിയോട് പക തോന്നേണ്ട കാര്യമില്ലല്ലോ എന്നത് ന്യായമായും ഉയരുന്ന ചോദ്യമാണ്. ഇക്കാര്യം കോടതി വിശ്വാസത്തിലെടുത്താല്‍ വ്യക്തി വൈരാഗ്യമെന്ന വാദം പൊളിയും. ഇനി അതല്ല സാമ്പത്തിക പ്രശ്‌നങ്ങളാണ് എങ്കില്‍ അത് തെളിയിക്കണം. അതിനുള്ള തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടുമില്ല.

ദിലീപും മഞ്ജുവും നല്‍കിയ വിവാഹമോചന ഹര്‍ജിയില്‍ പിരിയാനുള്ള കാരണമായി കാവ്യാ മാധവന്റെ പേരില്ലെന്നാണ് സൂചന. എന്നാല്‍ തീരുമാനത്തിലേക്ക് നയിച്ച വ്യക്തികളെക്കുറിച്ച് പറയുന്നുണ്ട് എന്നാണറിയുന്നത്.

നടന്‍ ദിലീപിന്റെ ഭൂമിയിടപാടിന് അനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത് മുന്‍ കളക്ടറെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ദിലീപ് ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കുമെന്നും എത്ര വലിയവനായാലും സര്‍ക്കാര്‍ ഭൂമി കൈയേറിയാല്‍ നടപടിയെടുക്കുമെന്നും സുനില്‍കുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Join WhatsApp News
Tom abraham 2017-07-16 04:16:56
His case is dead before arrival in the high Court. The first ever rape quotation in India ,
Private party annexation of govt. Land , hai,
Hai, it is a comi- tragedy.
Vinod Kearke 2017-07-16 15:40:24
This is the first time in the history of Kerala, the Government land was encroached by a person or party.
Ha ha ha
What is going in Munnar?   
All these nonsenses to make the public a fool.

Well scripted drama played by police.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക