Image

സെന്‍കുമാറിനെതിരെ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്

Published on 16 July, 2017
സെന്‍കുമാറിനെതിരെ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്
മുന്‍ പോലീസ് മേധാവി സെന്‍കുമാര്‍ മോശമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത്. 

ഞങ്ങളുടെ സഹപ്രവര്‍ത്തക അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുന്‍ പോലീസ് മേധാവി ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിത്തിനിടെ അദ്ദേഹം ഫോണില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകയെയും ഒപ്പം ചലച്ചിത്ര മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്നതാണ്. പ്രസ്തുത കേസിന്റെ ചുമതലക്കാരനായിരുന്ന പോലീസ് മേധാവിയാണ് ഇത്രയും ഹീനവും സ്ത്രീവിരുദ്ധവുമായ പരാമര്‍ശം നടത്തിയതെന്ന വസ്തുത ഞെട്ടലോടെയാണ് ഞങ്ങള്‍ കേട്ടത്.

മലയാള ചലച്ചിത്ര മേഖലയില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും ഉയര്‍ത്തി പിടിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വവും ദിശാബോധവും നല്കുന്ന ഒരു കൂട്ടായ്മ എന്ന നിലയില്‍ മുന്‍ പോലീസ് മേധാവിയുടെ മാന്യതയില്ലാത്ത, അന്തസ്സില്ലാത്ത ഈ പരാമര്‍ശത്തെ ഞങ്ങള്‍ അങ്ങേയറ്റം അപലപിക്കുന്നു. മാത്രവുമല്ല, ഒരു ഭാഗത്ത് പോലീസ് സേന തങ്ങളുടെ ഇച്ഛാശക്തിയും ആത്മവീര്യവും തെളിയിച്ചു കൊണ്ട് പ്രസ്തുത കേസ് അന്വേഷണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ മുന്‍ പോലീസ് മേധാവിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പരാമര്‍ശങ്ങള്‍ പോലീസ് സേനക്ക് തന്നെ അപമാനമാണെന്നും ഞങ്ങള്‍ കരുതുന്നു.

അതിക്രമത്തെ സധൈര്യം അതിജീവിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തകയെ അപകീര്‍ത്തിപ്പെടുത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞു നില്ക്കണമെന്ന് മാധ്യമങ്ങളോടും വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് അഭ്യര്‍ത്ഥിക്കുന്നു. മുന്‍ പോലീസ് മേധാവിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ടു കൊണ്ട് വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് വനിതാ കമ്മിഷനെ സമീപിക്കും
Join WhatsApp News
Dr. Sasi 2017-07-16 18:07:43
തെറ്റ് ചെയ്ത ആളുകളെ കുറ്റവാളികളായി കാണാതെ ,കമ്മ്യൂണിസ്റ്റ് കൂറ്റവാളിയെന്നും , കോൺഗ്രസ് കൂറ്റവാളിയെന്നും , ഹിന്ദു കുറ്റവാളിയെന്നും ,മുസ്ലിം കുറ്റവാളിയെന്നും ക്രിസ്ത്യൻ കൂറ്റവാളിയെന്നും തരം തിരിച്ചു കാണാൻ കേരളം ഭരിക്കുന്ന മാറി മാറി വരുന്ന ഗവണ്മെന്റുകൾ  ജനങ്ങളെ പഠിപ്പിക്കുന്നതിന്റെ  ഭാഗമായിട്ടാണ്  മുന്‍ പോലീസ് മേധാവി മോശമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മ രംഗത്ത് വന്നിരിക്കുന്നത്.സ്ത്രീകൾക്ക് പുരുഷൻമാരുമായിട്ടുള്ള ബന്ധം  വൈകാരികം  മാത്രമല്ലാതെ എന്ന് വൈചാരികമായ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാൻ കഴിയുമോ അന്ന് വരെ ഈ തരത്തിലുള്ള സംഘടനകളും , പെണ്ണെഴുത്തിനും നമ്മുടെ സാമാജികതലത്തിൽ പ്രാധാന്യമുണ്ട് . പുരുഷന്മാരെ ശരിയായി പരീക്ഷിച്ചറിയാൻ  എത്ര സ്ത്രീകൾക്ക് കഴിവുണ്ട് ? പുരുഷന്മാരുടെ ബാഹ്യമോഡിയും, പൊങ്ങച്ചവും അല്ലാതെ  പുരുഷന്റെ ആന്തരിക സ്വഭാവം തിരിച്ചറിയാനുള്ള നിരീക്ഷണ പാടവം പ്രായേണ സ്ത്രീകൾക്കില്ലാതെ വരുമ്പോളാണ്  സ്ത്രീകൾ എളുപ്പത്തിൽ  പുരുഷന്മാരാൽ  വഞ്ചിതരാകുന്നത് .അതെ പുരുഷൻ തന്നെ മാറി നിന്ന് സ്ത്രീയെ ചപലയെന്നും ,അബലയെന്നും ,ചഞ്ചലയെന്നും പേര് ചൊല്ലി വിളിക്കുകയും ,എല്ലാ അശുഭങ്ങളുടെയും കേദാരമാണവൾ  എന്ന് അടിവരയിടുകയും ചെയ്യുന്നു. സെൻകുമാറിന് എതിരെ നിയമ നടപടി സ്വീകരിക്കുന്നത് നല്ലതു തന്നെ .പക്ഷെ നടിക്ക് സുനിയൂ മായി ബന്ധമുണ്ടെന്ന് വാർത്ത നൽകിയ കൈരളി ചാനലിന് എതിരെ എന്തുകൊണ്ട് നിയമപരമായ നടപടിക്ക് മുന്നോട്ടു പോകുന്നില്ല ? സാമൂഹ്യ സംസ്കാരത്തിന്റെ നൈരന്തര്യം ഇച്ഛിക്കുന്ന നിങ്ങൾ  പല മേഖലകളിൽ സജീവമായൊരു സമൂഹത്തിൽ ക്ലേശമനുഭവിക്കുന്നവർക്ക് സഹായം ചെയ്യുമ്പോൾ സമൂഹം വികസിക്കുന്നതിനു പകരം സമൂഹത്തിനു വിഘാതമുണ്ടാകാതിരിക്കാൻ  നല്ലപോലെ വിചാരം ചെയ്യേണ്ടതുണ്ട്.
(ഡോ.ശശിധരൻ )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക