Image

മദ്യനയത്തിന് തിരിച്ചടി നല്‍കുമെന്ന് ലത്തീന്‍ കത്തോലിക്ക സഭ

Published on 16 July, 2017
മദ്യനയത്തിന് തിരിച്ചടി നല്‍കുമെന്ന് ലത്തീന്‍ കത്തോലിക്ക സഭ
കൊച്ചി: മദ്യശാലകള്‍ വീണ്ടും തുറക്കുന്ന സര്‍ക്കാരിന്റെ മദ്യനയത്തിന് തിരിച്ചടി നല്‍കുമെന്ന് ലത്തീന്‍ കത്തോലിക്ക സഭ. പാലാരിവട്ടം പി.ഒ.സി.യില്‍ മൂന്നുദിവസമായിനടന്ന മുപ്പതാം ജനറല്‍ അസംബ്ലിയുടെ രാഷ്ട്രീയപ്രമേയം വിശദീകരിക്കവേ കേരള റീജ്യണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെ.ആര്‍.എല്‍.സി.സി.) പ്രസിഡന്റ് ഡോ. സൂസെപാക്യമാണ് ഇക്കാര്യമറിയിച്ചത്.

അടച്ച മദ്യശാലകള്‍ ഇനി തുറക്കില്ലെന്നാണ് തിരഞ്ഞെടുപ്പുകാലത്ത് സീതാറാം യെച്ചൂരി പറഞ്ഞിരുന്നത്. അതില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെ.ആര്‍.എല്‍.സി.സി.യുടെ അടുത്ത മൂന്നുവര്‍ഷത്തെ സംസ്ഥാന ഭാരവാഹികള്‍: ഷാജി ജോര്‍ജ് (വരാപ്പുഴ അതിരൂപത വൈസ് പ്രസിഡന്റ്), ആന്റണി ആല്‍ബര്‍ട്ട് (തിരുവനന്തപുരം അതിരൂപത), സ്മിത ബിജോയ് (വിജയപുരം രൂപത) ഇരുവരും സെക്രട്ടറിമാര്‍), ആന്റണി നൊറോണ (കണ്ണൂര്‍ രൂപത ഖജാ.). 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക