Image

മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ല

Published on 16 July, 2017
മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ല
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പോലീസിന് ലഭിച്ചതായി സൂചന.

പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിന്റെ കയ്യില്‍ നിന്നാണ് ഒരു മെമ്മറി കാര്‍ഡ് പോലീസ് പിടിച്ചെടുത്തത്. എന്നാല്‍ മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. 
 
നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ പള്‍സര്‍ സുനി, ദിലീപിന് കൈമാറാനായി പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചെന്നാണ് കരുതുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക