Image

സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ്‌: ഓര്‍ഡിനന്‍സിന്‌ സ്റ്റേയില്ല; മാനെജ്‌മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തളളി

Published on 16 July, 2017
സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ്‌:  ഓര്‍ഡിനന്‍സിന്‌ സ്റ്റേയില്ല; മാനെജ്‌മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തളളി

സ്വാശ്രയ മെഡിക്കല്‍ എംബിബിഎസ്‌ പ്രവേശനത്തിലെ ഫീസ്‌ നിര്‍ണയവുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരിനെതിരെ മാനെജ്‌മെന്റുകള്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി ഹൈക്കോടതി തളളി. ഫീസ്‌ ഘടനയുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സ്‌ സ്‌റ്റേ ചെയ്യണമെന്നായിരുന്നു മാനെജ്‌മെന്റുകളുടെ ആവശ്യം.

 ഓര്‍ഡിനന്‍സ്‌ ഇറക്കാന്‍ വൈകിയതില്‍ സര്‍ക്കാരിനോടുളള അതൃപ്‌തി പ്രകടിപ്പിച്ചാണ്‌ കോടതി ഹര്‍ജി തളളിയത്‌. നിലവിലുളള ഫീസ്‌ ഘടന തുടരാമെന്നും ഹൈക്കോടതി അറിയിച്ചു. അലോട്ട്‌മെന്റ്‌ നടപടികള്‍ തുടരാമെന്നും നിലവിലെ ഫീസില്‍ മാറ്റം വരുമെന്ന കാര്യം വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്‌. 

അതേസമയം ഓര്‍ഡിനന്‍സിനെതിരെ ഇനി സുപ്രീംകോടതിയെ സമീപിക്കുമെന്ന്‌ മെഡിക്കല്‍ മാനെജ്‌മെന്റ്‌ അസോസിയേഷന്‍ വ്യക്തമാക്കി. എന്നാല്‍ കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി എംഇഎസ്‌ അറിയിച്ചിട്ടുണ്ട്‌.നിലവിലുളള ഫീസ്‌ ഘടന പ്രകാരം ജനറല്‍ വിഭാഗത്തിലെ 85 ശതമാനം സീറ്റില്‍ അഞ്ച്‌ ലക്ഷം രൂപയാണ്‌ ഫീസ്‌. 

എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷം രൂപയാണ്‌ ഫീസ്‌. ബിഡിഎസ്‌ ഫീസ്‌ 2.9 ലക്ഷം രൂപയാണ്‌. ബിഡിഎസ്‌ എന്‍ആര്‍ഐ സീറ്റില്‍ ആറു ലക്ഷമാണ്‌ ഫീസ്‌. നേരത്തെ നിശ്ചയിച്ചിരുന്നത്‌ 85ശതമാനം ഫീസിലും 5.5 ലക്ഷം രൂപയായിരുന്നു. ഇതില്‍ അമ്പതിനായിരം രൂപ കുറവ്‌ വരുത്തിയാണ്‌ പുതുക്കിയ ഫീസ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക