Image

നടിയെ ആക്രമിച്ച കേസില്‍ പ്രതീഷ്‌ ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകന്‍ പൊലീസ്‌ കസ്റ്റഡിയില്‍

Published on 16 July, 2017
നടിയെ ആക്രമിച്ച കേസില്‍ പ്രതീഷ്‌ ചാക്കോയുടെ ജൂനിയര്‍ അഭിഭാഷകന്‍ പൊലീസ്‌ കസ്റ്റഡിയില്‍


കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ്‌ ചാക്കോയുടെ ജൂനിയര്‍ പൊലീസ്‌ കസ്റ്റഡിയില്‍. കൊച്ചിയില്‍ ജൂനിയര്‍ അഭിഭാഷകനായി പ്രാക്ടീസ്‌ ചെയ്യുന്ന രാജു ജോസഫിനെയാണ്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. ഇയാളെ ചോദ്യം ചെയ്യാനായി ആലുവ പൊലീസ്‌ ക്ലബ്ബിലെത്തിച്ചു.നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന്‌ കരുതിയ മെമ്മറി കാര്‍ഡ്‌ രാജു ജോസഫില്‍ നിന്ന്‌പൊലീസിന്‌ ലഭിച്ചു.

നിലവില്‍ കാര്‍ഡില്‍ ദൃശ്യങ്ങളില്ല. ദൃശ്യങ്ങള്‍ മായ്‌ച്ചുകളഞ്ഞതാണോ എന്നാണ്‌ സംശയം. കാര്‍ഡ്‌ ഫോറന്‍സിക്‌ പരിശോധനയ്‌ക്ക്‌ അയക്കുമെന്ന്‌ പൊലീസ്‌ പറഞ്ഞു.  രാജു  ഇന്നലെയായിരുന്നു പൊലീസ്‌ കസ്റ്റഡിയില്‍ ആയത്‌.

ഒളിവില്‍ പോയിരിക്കുന്ന പ്രതീഷ്‌ ചാക്കോയെക്കുറിച്ച്‌ അറിയാനാണ്‌ രാജു ജോസഫിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്‌. നടിയെ ആക്രമിക്കുന്നതിനിടെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രതീഷ്‌ ചാക്കോയ്‌ക്ക്‌ നല്‍കിയെന്ന്‌ പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക