Image

മതസ്‌പര്‍ദ്ധ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സെന്‍കുമാര്‍

Published on 17 July, 2017
മതസ്‌പര്‍ദ്ധ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സെന്‍കുമാര്‍

മതസ്‌പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ ഡിജിപി ടി പിസെന്‍കുമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചു. കേസിന്‌ പിന്നില്‍ ഉദ്യോഗസ്ഥരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണെന്ന്‌ ജാമ്യ ഹര്‍ജിയില്‍ സെന്‍കുമാര്‍ ആരോപിക്കുന്നു.

മതസ്‌പര്‍ദ്ധയ്‌ക്കിടയാകുന്ന തരത്തില്‍ താന്‍ പരാമര്‍ശം നടത്തിയിട്ടില്ല. തന്റെ പ്രസ്‌താവന എന്ന നിലയില്‍ വാരികയില്‍ പ്രസിദ്ധീകരിച്ച കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. അനുവാദം കൂടാതെയാണ്‌ അഭിമുഖം റെക്കോര്‍ഡ്‌ ചെയ്‌തതെന്നും മലയാളം വാരികയ്‌ക്കെതിരെ നിയമ നടപടി ആലോചിക്കുന്നതായും അപേക്ഷയില്‍ പറയുന്നു.

മതസ്‌പര്‍ദ്ധ പരത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേരള പൊലീസ്‌ കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 153 എ എന്ന വകുപ്പാണ്‌ സെന്‍കുമാറിന്‌ മേല്‍ ചാര്‍ത്തിയിരിക്കുന്നത്‌. ഈ സാഹചര്യത്തിലാണ്‌ സെന്‍കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ

സമകാലികമലയാളംവാരികയ്‌ക്ക്‌നല്‍കിയഅഭിമുഖത്തിലായിരുന്നുമുന്‍ഡിജിപിവര്‍ഗീയപരാമര്‍ശങ്ങള്‍ നടത്തിയത്‌. അഭിമുഖം പ്രസിദ്ധീകരിച്ചതിന്‌ വാരികയ്‌ക്ക്‌ എതിരെയും കേസെടുത്തിട്ടുണ്ട്‌. സൈബര്‍ പൊലീസാണ്‌ കേസെടുത്തിരിക്കുന്നത്‌.

മുസ്ലീംവിരുദ്ധ പരാമര്‍ശങ്ങള്‍ വിവാദമായതിനെത്തുടര്‍ന്ന്‌ സെന്‍കുമാറിനെ രൂക്ഷവിമര്‍ശനങ്ങളുയര്‍ന്നു. സെന്‍കുമാറിനെതിരെ പരാതികള്‍ ലഭിച്ചതോടെ സര്‍ക്കാര്‍ അന്വേഷണം പ്രഖാപിക്കുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക