Image

ശ്രീനാഥിന്റെ മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹത്തെ കാണാന്‍ രണ്ടുപേര്‍ വന്നിരുന്നു?

Published on 17 July, 2017
ശ്രീനാഥിന്റെ മരണത്തിന് തൊട്ടുമുമ്പ് അദ്ദേഹത്തെ കാണാന്‍ രണ്ടുപേര്‍ വന്നിരുന്നു?
ശിക്കാര്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗിനായി കോതമംഗലത്തെത്തിയ നടന്‍ ശ്രീനാഥിനെ 2010 ഏപ്രില്‍ 21ന് ആണ് ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമായി പോലീസ് വിലയിരുത്തിയ മരണത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ശ്രീനാഥിന്റെ മരണത്തിന് തൊട്ടുമുമ്ബ് അദ്ദേഹത്തിന്റെ മുറിയില്‍ രണ്ടുപേര്‍ എത്തിയിരുന്നെന്ന് മൊഴി.

ശ്രീനാഥ് താമസിച്ചിരുന്ന ഹോട്ടലിലെ ജനറല്‍ മാനേജര്‍ ജോയിയാണ് അന്വേഷണസംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുപതുമിനിറ്റോളം ഇവര്‍ ശ്രീനാഥിന്റെ മുറിയിലുണ്ടായിരുന്നുവെന്നാണ് മൊഴി. ശ്രീനാഥ് മരിച്ച 21ന് രാവിലെ എട്ടിനു ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സഞ്ജു വൈക്കം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് എന്നിവര്‍ ശ്രീനാഥിന്റെ മുറിയിലെത്തിയിരുന്നതായി ജോയിയുടെ മൊഴിയില്‍ പറയുന്നു.

ഏകദേശം 20 മിനിറ്റിനു ശേഷം അവര്‍ റിസപ്ഷനിലെത്തി ശ്രീനാഥിനെ സിനിമയില്‍നിന്നു മാറ്റിയെന്നും ഉച്ചയോടെ മുറി ഒഴിയുമെന്നും പറഞ്ഞു. 20 മിനിറ്റിനുശേഷം ശ്രീനാഥിന്റെ മുറിയില്‍നിന്ന് റിസപ്ഷനിലേക്ക് ഫോണ്‍ വന്നു. ഫോണെടുത്തപ്പോള്‍ മറുതലയ്ക്കല്‍ ഞരക്കമാണ് കേട്ടത്. ശ്രീനാഥിന്റെ മുറിയിലെത്തി നോക്കിയപ്പോള്‍ വാതിലിന് പുറകിലായി വീണുകിടക്കുന്നതാണ് കണ്ടത്. ദേഹത്തും മുറിയിലും രക്തം ഒലിച്ചിരുന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സന്ദര്‍ശകരും ശ്രീനാഥുമായി സംസാരിച്ചതെന്തെന്നോ മുറിയില്‍ സംഭവിച്ചതെന്തെന്നോ വ്യക്തമല്ല. ഇക്കാര്യങ്ങള്‍ കണ്ടെത്തി വെളിപ്പെടുത്താന്‍ പൊലീസ് തയാറാകണമെന്നാണ് ശ്രീനാഥിന്റെ കുടുംബം ആവശ്യപ്പെടുന്നത്. ശ്രീനാഥിന്റെ മരണം സംബന്ധിച്ച കേസ് ഫയല്‍ കാണാനില്ലെന്നതും ദുരൂഹതയാണ്. കേസ് ഫയല്‍ ആവശ്യപ്പെട്ട് വിവരാവകാശം നല്‍കയപ്പോഴാണ് ഫയല്‍ കാണാനില്ലെന്ന് പോലീസ് അറിയിച്ചത്. ഇതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക