Image

നോക്ക് മരിയന്‍ തീര്‍ത്ഥാടനവും വി.കുര്‍ബാനയും സെപ്റ്റംബര്‍ രണ്ടിന്

Published on 17 July, 2017
നോക്ക് മരിയന്‍ തീര്‍ത്ഥാടനവും വി.കുര്‍ബാനയും സെപ്റ്റംബര്‍ രണ്ടിന്

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ നേതൃത്വത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ എട്ടു നോന്പിനോടനുബന്ധിച്ചു നോക്ക് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് സൈക്കിള്‍ തീര്‍ത്ഥയാത്രയും, സെപ്റ്റംബര്‍ രണ്ടിനു ശനിയാഴ്ച രാവിലെ 10 .30 ന് വി .കുര്‍ബാനയും അര്‍പ്പിക്കപ്പെടുന്നു. 

കോട്ടയം ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മ്മികത്വത്തിലും ഭദ്രാസനത്തിലെ ബഹു .വൈദീകരുടെ സഹകാര്‍മ്മികത്വത്തിലും അര്‍പ്പിക്കപ്പെടുന്ന വി.കുര്‍ബ്ബാനയില്‍ സംബന്ധിച്ചു വി.ദൈവമാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ടു അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പോള്‍ പീറ്റര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക