Image

നഴ്‌സിംഗ് സമരത്തിനു അമേരിക്കയില്‍ നിന്നു സഹായം

(പിഡി ജോര്‍ജ് നടവയല്‍) Published on 17 July, 2017
നഴ്‌സിംഗ് സമരത്തിനു അമേരിക്കയില്‍ നിന്നു സഹായം
ഫിലഡല്‍ഫിയ: കേരളത്തില്‍ സമരം ചെയ്യുന്ന നേഴ്‌സുമാര്‍ക്ക് അമേരിക്കയില്‍ നിന്ന് സഹായം.
പെന്‍സില്‍വേനിയാ നേഴ്‌സിങ്ങ് ബോര്‍ഡിലെ ആദ്യ ഇന്ത്യാക്കാരിയായഅംഗവും പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്റെ (പിയാനോ) സ്ഥാപക പ്രസിഡന്റുമായ ബ്രിജിറ്റ് വിന്‍സന്റിന്റെ നേതൃത്വത്തില്‍ സമാഹരിച്ച 1 ലക്ഷം രൂപ ഇന്ത്യന്‍ നേഴ്‌സസ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ക്ക് എത്തിച്ചു കൊടുത്തു.

ഇന്ത്യന്‍ നേഴ്‌സസ് അസ്സോസിയേഷന്‍, യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ എന്നിങ്ങനെ രണ്ട് സംഘടനകളുടെ നേത്രുത്വത്തിലാണു സമരം നടത്തുന്നത്.ഐ.എന്‍.എ നേതാവ് പ്രവീണ അജിത് സെക്രട്ടേറിയയ്റ്റിനു മുന്നില്‍ നിരാഹാര സമരത്തിലാണ്.

നാട്ടില്‍ നേഴ്‌സിംഗ് സംഘടനാ ഭാരവാഹി ആയിരുന്ന ജോബ് നെറ്റിക്കാട്ടേല്‍ (ന്യു യോര്‍ക്ക്) യു.എന്‍.എക്ക് അര ലക്ഷം 
രൂപ  അയ്ച്ചു കൊടുത്തു.

ശമ്പളമില്ലതെ വലയുന്ന നേഴ്‌സുമാര്‍ക്ക് തെല്ലാശ്വാസമാകുവാനാണ് ജീവകാരുണ്യ പ്രവര്‍ത്തനം എന്ന നിലയില്‍ ഈ തുക നല്‍കിയതെന്നു ബ്രിജിറ്റ് അറിയിച്ചു.

ഐ എന്‍ എക്ക്സഹായമെത്തിക്കാന്‍താത്പര്യമുള്ളവര്‍ പിയാനോയുമായി ബന്ധപ്പെടുക 215-494-6420 
നഴ്‌സിംഗ് സമരത്തിനു അമേരിക്കയില്‍ നിന്നു സഹായംനഴ്‌സിംഗ് സമരത്തിനു അമേരിക്കയില്‍ നിന്നു സഹായം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക