Image

തീയേറ്റര്‍ രംഗത്തെ മേല്‍കോയ്മ ഇനി മോഹന്‍ലാലിന്

സ്വന്തം ലേഖകന്‍ Published on 17 July, 2017
തീയേറ്റര്‍ രംഗത്തെ മേല്‍കോയ്മ ഇനി മോഹന്‍ലാലിന്
സിനിമയില്‍ വീണ്ടും തിരുവനന്തപുരം കൊച്ചി ലോബികള്‍ സജീവമാകുന്നു . മലയാള സിനിമയിലെ പലരുടെയും അപ്രമാദിത്വത്തിനു കാരണം ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതുമായ പ്രശ്‌നങ്ങള്‍ ആണ് .

കുറച്ചു നാളുകളായി ദിലീപ് കൊടികുത്തി വാണയിടത്തേക്കു മോഹന്‍ലാല്‍ കടന്നു വരുന്നു . കേരളത്തിലെ ഒട്ടുമിക്ക തീയേറ്റര്‍ ഉടമകളെയും കയ്യിലെടുത്തായിരുന്നു ദിലീപ് രാജാവായി വാണിരുന്നത് . പുതിയതായി ഉണ്ടാക്കിയ സംഘടനയുടെ അമരത്തും ദിലീപ് എത്തിയപ്പോളും രണ്ടാമനായി മോഹന്‍ലാലിന്റെ വിശ്വസ്തന്‍ ആന്റണി പെരുമ്പാവൂര്‍ ഉണ്ടായിരുന്നു. ദിലീപ് അകത്തായതോടെ ആന്റണി പെരുമ്പാവൂര്‍ സംഘടനയുടെ പ്രസിഡന്റായി മാറുകയും ചെയ്തു.

മുന്‍പ് സംഘടനയുടെ അമരക്കാരന്‍ ദിലീപ് തന്നെ ആയിരുന്നതിനാല്‍ തീയേറ്ററുകളില്‍ ദീലീപ് ചിത്രങ്ങള്‍ എപ്പോള്‍ വേണമെങ്കിലും റീലീസ് ചെയ്യാവുന്ന അവസ്ഥ ആയിരുന്നു. സ്വന്തം തീയേറ്ററായ ഡീ കമ്പനിയും സംഘടനാ അംഗങ്ങളുടെ തീയേറ്ററുകളും പ്രവര്‍ത്തിക്കുന്നത് ദിലീപിന് വേണ്ടി മാത്രമായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ദിലീപിന്റെ കരുണ കാത്ത് നില്‍ക്കുന്ന അവസ്ഥ ഉണ്ടായിരുന്നു.

അതിനാല്‍ ദിലീപിനെ പിടിച്ചു കെട്ടാന്‍ ഒരു കുരുക്ക് പലരും അന്വേഷിച്ചു നടക്കുകയായിരുന്നു. ഇത്രയും നാള്‍ സിനിമയുടെ റിലീസിംഗില്‍ തീരുമാനമെടുക്കുന്നത് ദിലീപിന്റെ സംഘടനയായിരുന്നു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് ആഗ്രഹിച്ച ദിവസം റിലീസ് പോലും സാധ്യമായില്ല എന്നത് മോഹന്‍ലാലിന് കടുത്ത അതൃപ്തി ഉണ്ടാക്കി.

ഇപ്പോള്‍ ആന്റണി പെരുമ്പാവൂര്‍ സംഘടനയുടെ പ്രസിഡന്റ് ആയതോടെ കാര്യങ്ങളുടെ ഗതി മാറി. 

രു കാലത്ത് ലിബര്‍ട്ടി ബഷീറിന് മാപ്പുനല്‍കാത്ത ദിപീലിന് പണികൊടുക്കാന്‍ ഇപ്പോളത്തെ കേസു കൊണ്ടായി. വര്‍ഷംതോറും 1.20 കോടി രൂപ നികുതിയടയ്ക്കുന്ന തിയേറ്റര്‍ സമുച്ചയത്തിന്റെ ഉടമയാണ് ബഷീര്‍. 

ചലച്ചിത്ര താരങ്ങളും ജനപ്രതിനിധികളുമായ സുരേഷ് ഗോപിയും കെ.ബി. ഗണേശ് കുമാറും പലതവണ ഇടപെട്ടിട്ടും ബഷീറിന് സിനിമ നല്‍കാന്‍ ദിലീപിന്റെ നേതൃത്വത്തിലുള്ള വിതരണക്കാരുടെ സംഘടന തയ്യാറായിയിരുന്നില്ല. പിണറായി വിജയന്റെ അടുത്ത സുഹൃത്തു കൂടിയായ ലിബര്‍ട്ടി ബഷീറിന്റെ ഇടപെടല്‍ ദിലീപിന്റെ ജയില്‍ വാസത്തിനു പിന്നിലുണ്ടെന്ന് പറയുന്നവരുമുണ്ട്. ദിലീപ് കേസില്‍ പെട്ട് കിടക്കുന്നതോടെ വീണ്ടും തിരുവനന്തപുരം കൊച്ചി ലോബികള്‍ സജീവമാക്കുവാനാണ് താരരാജാക്കന്മാരുടെ ശ്രമം.

ആശിര്‍വാദ് സിനിമാസിന്റെ പേരില്‍ ആന്റണി പെരുമ്പാവൂരും വിതരണക്കാരുടെ സംഘനയില്‍ അംഗവും ഭാരവാഹിയും ആണ്. എന്നാല്‍ ആന്റണി പെരുമ്പാവൂരിന് പോലും ലിബര്‍ട്ടി ബഷീറിന്റെ വിഷയത്തില്‍ തീരുമാനം ഉണ്ടാക്കാനാകുന്നില്ല. ഈ സാഹചര്യത്തില്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയില്‍ പിടിമുറുക്കാനാണ് മോഹന്‍ലാലിന്റെ തീരുമാനം.

പെരുമ്പാവൂരില്‍ ആശിര്‍വാദ് സിനിമാസ് മള്‍ട്ടിപ്ലസ് ശൃംഖലയ്ക്ക് തുടക്കും കുറിക്കുകയും കേരളമൊട്ടാകെ ആശിര്‍വാദ് സിനിമാസിന്റെ തീയേറ്റര്‍ ശ്യംഖല വളര്‍ത്താനാണ് മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടിന്റെ ശ്രമം. ഇപ്പോള്‍ തന്നെ നിരവധി തീയേറ്ററുകള്‍ ആശിര്‍വാദ് സിനിമാസിനുണ്ട് .

അറസ്റ്റോടെ തീയേറ്റര്‍ രംഗത്തെ ദിലീപിന്റെ മേല്‍കോയ്മ തകരുകയും ആന്റണി പെരുമ്പാവൂര്‍ തീയേറ്റര്‍ സംഘടനകളുടെ തലപ്പത്തു വിരാജിക്കുകയും ചെയുമ്പോള്‍ മോഹന്‍ലാല്‍ പരോക്ഷമായി തീയേറ്റര്‍ സംഘടനകളെ നിയന്ത്രിക്കുന്ന പ്രഭാവമായി വളരുകയും ചെയ്യും. ഇത് ഗുണമാണെന്നു വിശ്വസിക്കുന്നവരാണ് പല തീയേറ്റര്‍ ഉടമകളും. കാരണം ദിലീപ് ലിബര്‍ട്ടി ബഷീര്‍ തര്‍ക്കം നിലനിന്നപ്പോള്‍ ലിബര്‍ട്ടി ബഷീറിന് ചിത്രങ്ങള്‍ നല്‍കണമെന്ന് മധ്യസ്ഥത വഹിക്കുവാനും മോഹന്‍ലാല്‍ തയ്യാറായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക