Image

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ നഴ്‌സുമാരുടെ സമരത്തിന് പൂര്‍ണ പിന്തുണ

Published on 17 July, 2017
മലയാളി അസോസിയേഷന്‍  ഓഫ്  ഗ്രേറ്റര്‍  ഹൂസ്റ്റണ്‍  നഴ്‌സുമാരുടെ സമരത്തിന്  പൂര്‍ണ പിന്തുണ
I N A  യുടെയും  U N A  യുടെയും  നേതൃത്വത്തില്‍ നഴ്‌സുമാര്‍  സംഘടിക്കുകയും, ന്യായമായ ശമ്പളത്തിനായും ചൂഷണങ്ങള്‍ക്കെതിരെയും   നടത്തിവരുന്ന   സമരത്തില്‍   പൂര്‍ണ പിന്തുണ അറിയിക്കുന്നതോടൊപ്പം  ഇവരുടെ  ന്യായമായ അവകാശങ്ങള്‍ അനുവദിക്കണമെന്ന് മാനേജ്‌മെന്റിനോടും കേരളാ  ഗവര്‍മെന്റിനോടും ആവശ്യപ്പെടുന്ന  പ്രമേയം മലയാളി അസോസിയേഷന്‍  ഓഫ്  ഗ്രേറ്റര്‍  ഹൂസ്റ്റണ്‍ ഐക്യകണ്ടേനേ അംഗീകരിച്ചു.

അമേരിക്കന്‍ മലയാളികള്‍   ബഹുപൂരിപക്ഷവും  നേഴ്‌സുമാരോ അവരോടു ബന്ധപ്പെട്ടോ അമേരിക്കയിലേക്ക്  കുടിയേറി  സ്ഥിരതാമസമാക്കിയവര്‍, നഴ്‌സിംഗ് എന്ന തൊഴില്‍ വളരെ നല്ല നിലയിലും  നിലവാരത്തിലും അര്‍പ്പണ മനോഭാവത്തോടെയും  പ്രവര്‍ത്തിയെടുത്തു  അമേരിക്കന്‍ ആരോഗ്യ മേഖലകളില്‍ നമ്മുടേതായ ഒരു സംഭാവന നല്‍കുവാനും  മുന്‍പന്തിയില്‍ എത്തിച്ചേരുവാനും സാധിച്ചിട്ടുണ്ട് ഇന്ന്  ലോകത്തിന്റെ  ഏതുകോണിലാണെങ്കിലും ഏതുരാജ്യതാണെങ്കിലും  നമ്മുടെ നഴ്‌സിംഗ് സേവനം മികവുറ്റതാണ്, എന്നാല്‍  നമ്മുടെ ജീവിത വിജയവും  പ്രവാസികളുടെ  സാമ്പത്തിക സാംസ്‌കാരിക നിലവാരവും  മാര്‍ഗദര്‍ശിയായി  സ്വന്തം  മക്കളെ ( പുതുതലമുറയെ) നഴ്‌സിങ് പഠനത്തിനയച്ച / പഠിപ്പിച്ച  മാതാപിതാക്കള്‍ക്കും സ്വന്തം  ഉപജീവനമാര്‍ഗമായി നഴ്‌സിംഗ്  തിരഞ്ഞെടുത്ത നമ്മുടെ അനിയന്മാര്‍ക്കും /അനിയത്തിമാര്‍ക്കും നമ്മുടെ രാജ്യത്തുനേരിടേണ്ടിവരുന്ന  കടുത്ത അവഗണനയും അവരുടെ സമരത്തോട് മാനേജ്‌മെന്റുകളും സര്‍ക്കാരും നടത്തുന്ന  നീതി നിഷേധവും നമ്മുടെ ഏവരുടെയും കണ്ണുതുറപ്പിക്കാന്‍ പോന്നതാണ്. നാലര വര്‍ഷത്തോളം ലക്ഷകണക്കിന് രൂപാ ഫീസ് ഈടാക്കിക്കൊണ്ടു  പൂര്‍ത്തിയാക്കുന്ന ആടര  നഴ്‌സിംഗ് , മുന്നരവര്‍ഷം  പഠിക്കുന്ന ജനറല്‍  നഴ്‌സിംഗ്   എന്നിവ  വിജയകരമായി  പൂര്‍ത്തിയാക്കിയതിനുശേഷമാണ് ഓരോ ഉദ്യോഗാര്ഥിയും  ജോലിയില്‍  പ്രേവേശിക്കുന്നത്  എങ്കിലും  ബോണ്ടിന്റ്‌റെയും ട്രയിനിങ്ങിന്റെയും  പേരുപറഞ്ഞു  കുറഞ്ഞ ശമ്പളം കൊടുത്തുകൊണ്ട് ഒന്നും രണ്ടും വര്‍ഷം  ഇവരെ ജോലിചെയ്യിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തുവന്നത് ക്ഷമിച്ചതും  സഹിച്ചതും  റെഫെറന്‍സിന്റെയും ക്രെഡന്‍ഷ്യലിന്റെയും  പേപ്പര്‍വര്‍ക്കും  ഇന്‍ഫോര്‍മേഷനും മറ്റും ഈ മാനേജ്‌മെന്റുകളുടെ  താത്പര്യങ്ങള്‍ക്കനുസരിച്ചായിരിക്കും   എന്നതിനാലാണ് യാതൊരുവിധത്തിലുമുള്ള  സംഘടനാ  പ്രവര്‍ത്തനങ്ങളും  ഇല്ലാതിരുന്ന ഈ  മേഖലകളില്‍  I N A  യുടെയും  U N A  യുടെയും  നേതൃത്വത്തില്‍  നമ്മുടെ നഴ്‌സുമാര്‍  സംഘടിച്ചതെന്നു പ്രമേയം ചൂണ്ടികാട്ടി.
മലയാളി അസോസിയേഷന്‍  ഓഫ്  ഗ്രേറ്റര്‍  ഹൂസ്റ്റണ്‍
(.M A G H  REPRESENTING  AROUND  15000 MALAYALEE   FAMILYS IN  HOUSTON
AREA )


മലയാളി അസോസിയേഷന്‍  ഓഫ്  ഗ്രേറ്റര്‍  ഹൂസ്റ്റണ്‍  നഴ്‌സുമാരുടെ സമരത്തിന്  പൂര്‍ണ പിന്തുണ മലയാളി അസോസിയേഷന്‍  ഓഫ്  ഗ്രേറ്റര്‍  ഹൂസ്റ്റണ്‍  നഴ്‌സുമാരുടെ സമരത്തിന്  പൂര്‍ണ പിന്തുണ
Join WhatsApp News
നിരീശ്വരൻ 2017-07-18 12:02:39

അമ്മമാര് മെത്രാമാര് സന്യാസിമാര് ഇവരെല്ലാം ട്രംപിനെപ്പോലെയാണ്. പണമില്ലാത്ത പാവപ്പെട്ട  രോഗികളുടെ പണം അടിച്ചെടുത്തു പണക്കാർക്ക് കൊടുക്കുക. പാവങ്ങൾക്ക്,  ഒരു പ്രയോചനം ഇല്ലാത്ത സ്വർഗ്ഗവും

സ്വർഗ്ഗം മറ്റൊരു ദേശത്താണെന്ന് വിശ്വസിക്കുന്നവരെ
വെറുതെ വിശ്വസിക്കുന്നവരെ
ഇവിടെതന്നെ സ്വർഗ്ഗവും നരകവും
ഇവിടെ തന്നെ


keralite 2017-07-18 11:53:54
അമ്രുത ഹോസ്പിറ്റലില്‍ നെഴ്‌സുമാര്‍ സമരം ചെയ്തപ്പോള്‍ ഗുണ്ടകള്‍ പോയി തല്ലി. എന്തു പണമുള്ളവരാണ് ആ അശുപത്രി നടത്തുന്നത്. 
വിശ്വാസി 2017-07-18 12:13:54
ഓർത്തഡോക്സ്  കൈവശമാണ് മിക്കവാറും ഹോസ്പിറ്റലുകൾ. അവരെ എടിത്തിട്ടുകുടഞ്ഞാൽ കാശുകിട്ടും. ഈയിടെ ആയിട്ട് ഇത്തിരി തണ്ടു കൂടിയിട്ടുണ്ട്

വിദ്യാധരൻ 2017-07-18 09:57:08
കേരളത്തിലെ ഹോസ്പിറ്റലുകളിൽ മിക്കതും നടത്തുന്നത് മതങ്ങളും അവരുടെ നേതാക്കളുമാണ് മനുഷ്യവർഗ്ഗത്തിന്റെ ഉദ്ധാരണത്തിന്റെപേരിൽ നാടുനീളെനാളെ നടന്നു പണം പിരിക്കുകയും നഴ്‌സ്മാരുടെ അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്ന ഈ വർഗ്ഗത്തിന്റെ കാപട്യത്തിന്റെ മുഖമൂടി വലിച്ചുകീറുക.  നഴ്‌സ്‌മാർക്ക് അർഹിക്കുന്ന അവകാശവും ബഹുമാനവും നേടിക്കൊടുക്കാൻ കേരളത്തിലെ നഴ്‌സ്മാരുടെ പിന്നിൽ അണിനിരക്കുന്ന ഹ്യൂസ്റ്റൺ മലയാളി അസോസിയേഷന് അഭിവാദനം
JEJI 2017-07-18 11:14:30
നഴ്സുമാരെ പിന്തുണക്കുക എന്നാൽ ആശുപത്രി നടത്തുന്ന സഭയെയും മെത്രാൻ മാരെയും തള്ളിപ്പറയുക എന്നതാണ്. സഭയെ അപകീർത്തിപ്പെടുത്തുന്ന ഒന്നിനോടും യോജിക്കാൻ വയ്യ. അതിന്റെ വരും വരായ്കകൾ അറിയാതെ ആരെങ്കിലും പറയുന്നത് കേട്ട് സഭയുടെ ആതുരാലങ്ങളെ തകർക്കാൻ കൂട്ടുനിൽക്കാതെ സമരം പിൻവലിച്ചു അച്ചന്മാരും കന്യാസ്ത്രീകളും പറയുന്നത് അനുസരിച്ചു ജോലി ചെയ്യുക. അല്ലെങ്കിൽ നിങ്ങളുടെ ഏഴു തലമുറയ്ക്ക് വരെ ശാപം കിട്ടാവുന്ന പണിയാണിത് എന്നോർത്താൽ നല്ലത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക