Image

ഉദംപൂര്‍ യാത്ര (ഓര്‍മ്മക്കുറിപ്പ് : സി.ജി.പണിക്കര്‍)

സി.ജി.പണിക്കര്‍ Published on 17 July, 2017
ഉദംപൂര്‍ യാത്ര (ഓര്‍മ്മക്കുറിപ്പ് : സി.ജി.പണിക്കര്‍)
സ്‌നേഹനിര്‍ഭരമായ ഓര്‍മ്മകള്‍ മാത്രം മനസ്സില്‍ ബാക്കി നില്‍ക്കേ സഹപ്രവര്‍ത്തകര്‍ എന്നെ ഉദംപൂരിലേക്ക് യാത്രയാക്കിയപ്പോള്‍ എന്തോ ഒന്ന് എനിക്ക് നഷ്ടപ്പെട്ടതുപോലെ തോന്നി. വികാരസമ്മിശ്രങ്ങള്‍ മനസ്സിലൊതുക്കി, ഇഴഞ്ഞു നീങ്ങുന്ന ട്രെയിനില്‍ ഞാന്‍ ശ്വാസം പിടിച്ചിരുന്നു. ഏതാണ്ട് ഒരു നിര്‍ജീവിയെപ്പോലെ  ഞാന്‍ ഖമാാൗ ഠമംശ (ജമ്മു താവി) റയില്‍വേ സ്റ്റേഷനില്‍ രാവിലെ 8 മണിയോട് വന്നിറങ്ങി. ബോംബ് എന്നു തോന്നിയ ഒരു വസ്തു ട്രെയിനില്‍ നിന്നും വെളിയിലേക്ക് വലിച്ചെറിയുന്നതുപോലെ എന്റെ പെട്ടികള്‍ ട്രെയിനില്‍ ചാടിക്കയറിയ കൂലികള്‍ എന്റെ അനുവാദം പോലും ചോദിക്കാതെ ഫ്‌ളാറ്റ്‌ഫോമിലേക്ക് വലിച്ചെറിഞ്ഞു. നാടയാല്‍ മുറുക്കി കെട്ടിയ അടിവസ്ത്രത്തിന്റെ കെട്ട് അരയില്‍ മുറുകിത്തന്നെയിരിക്കെ താഴെ വീണ അടി വസ്ത്രം പോലെ എന്റെ ഇരുമ്പുപെട്ടിയുടെ പിന്‍ഭാഗം പൊളിഞ്ഞ് പല കൗതുക വസ്തുക്കളും ഫ്‌ളാറ്റ്‌ഫോമില്‍ ഉരുണ്ടു കളിച്ചു. ഒപ്പമുണ്ടായിരുന്ന എന്റെ സ്‌കൂട്ടറിന്റെ ക്ലച്ച് ലിവര്‍ ഒടിഞ്ഞു ഒരു ബുള്ളറ്റ് പോലെ പായുന്നത് ഞാന്‍ കണ്ടു. ഫ്‌ളാറ്റ് ഫോമിന് വെളിയില്‍ സാധനങ്ങള്‍ എത്തിക്കുവാന്‍ ഒടുവില്‍ ഒരു കൂലിയെ ഞാന്‍ വിളിച്ചു. 100 രൂപാ ചാര്‍ജ് ഞാന്‍ പിണങ്ങിയപ്പോള്‍ 80 രൂപയില്‍ അയാള്‍ ഉറച്ചുനിന്നു, ഞാന്‍ 50 രൂപായിലും എന്റെ സാധനങ്ങള്‍ക്ക് സമീപം ഫ്‌ളാറ്റ്‌ഫോമില്‍ മൂലക്കുരു പിടിച്ചവനെപ്പോലെ ഒരു ഉരുളന്‍ കല്ലില്‍ ആദ്യത്തെ കിളവന്‍ കൂലി, നിധിക്ക് കാവലിരിക്കുന്ന സര്‍പ്പത്തെപ്പോലെ ചുരുണ്ടിരിക്കുന്നു. ഇടയ്ക്കിടെ ഉയര്‍ത്തിപ്പിടിച്ച തന്റെ ഫണം ചുറ്റുപാടും നടന്നു പോകുന്ന ചുവന്ന കുപ്പായക്കാരെ വീക്ഷിക്കുന്നുണ്ടായിരുന്നു. ഞാന്‍ മറ്റൊരു കൂലിയെ സമീപിച്ചു, അയാള്‍ എന്റെ അടുത്തു വന്ന് സാധനങ്ങള്‍ നോക്കിയിട്ട് 120 രൂപാ വേണമെന്നായി. അപ്പോഴാണ് ആ മനുഷ്യന്‍ ചടഞ്ഞിരിക്കുന്ന കിഴവന്‍ കൂലിയെ കണ്ടത്. മൂത്ത് മുരടിച്ച് സര്‍പ്പത്തിന്റെ രൂക്ഷമായ നോട്ടത്തില്‍ കഥ മനസ്സിലാക്കിയ കുഞ്ഞു സര്‍പ്പം പമ്പ കടന്നു. 120 രൂപ തന്നാലും ഇനി ഞാനില്ല എന്ന മട്ടില്‍.

     നിവര്‍ത്തി ഇല്ലാഞ്ഞ് 50 രൂപായില്‍ നിന്നെഴഞ്ഞ് ഞാന്‍ 80 രൂപായില്‍ ചെന്നപ്പോഴേക്കും കിഴവന്‍ സൂപ്പര്‍ കൂലിയാകുകയായിരുന്നു. 100 രൂപയില്‍ ഇനി ഒട്ടും താഴില്ല ഇതായിരുന്നു കിഴവന്റെ നിലപാട്. ഒപ്പം കിഴവന്റെ  ഒരു ഡയലോഗ്.. വെയിലിന് ചൂട് കൂടും ഒപ്പം റേറ്റും കൂടും. ഉഗ്രവാദികളുടെ നാട്ടിലേക്ക് മനസ്സില്ലാ മനസ്സോടെയാണ് വന്നതെങ്കിലും ഒരു തോക്ക് എന്റെ കൈയില്‍ ഉണ്ടായിരുന്നെങ്കില്‍ ആ കിഴവനെ ആദ്യ വെടിക്കു തന്നെ ഞാന്‍ കൊല്ലുമായിരുന്നു. ഏതായാലും അങ്ങനെയൊന്ന് സംഭവിച്ചില്ല. വെളിയില്‍ വന്നപ്പോഴേക്കും രാവിലെ പോകേണ്ട വണ്ടി പോയി കഴിഞ്ഞു. പിന്നെ വന്ന മുഗള്‍ ഭാഗം തുറന്ന ട്രക്കുകളില്‍ ഭയങ്കര തീയ് പിടിച്ച വിവരമറിഞ്ഞ് ഫയര്‍ ഫോഴ്‌സ് കാര്‍ ഫയര്‍ എഞ്ചിനില്‍ ചാടി കയറുന്ന പോലെ തങ്ങളുടെ ലഗേജുകളുമായി കിട്ടിയ വഴികളിലൂടെയെല്ലാം ചാടിക്കയറുകയായിരുന്നു.

     പണിക്കരും പെട്ടിയും പിന്നെ പൊട്ടന്‍ സ്‌കൂട്ടറും എല്ലാം അപ്പോഴും വെളിയില്‍. വിശപ്പ് എന്റെ ക്ഷമ കെടുത്തിക്കൊണ്ടിരുന്നു. കൊടും വെയില്‍ എന്റെ തലയില്‍ താണ്ഡവനൃത്തമാടിയപ്പോള്‍ മുകളിലേക്ക് നോക്കി സൂര്യനെ ശപിക്കണമെന്ന് തോന്നി… പക്ഷേ ഒന്നു നോക്കാന്‍ കൂടി കഴിഞ്ഞില്ല. ഒടുവില്‍ സ്വയം ശപിച്ചുകൊണ്ട് പെട്ടികളും സ്‌കൂട്ടറും അവിടെ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന ഒരു ഇഞജഎ ജവാന്റെ സഹായത്തോടെ താന്‍ കിടന്നിരുന്ന ടെന്റിന്റെ സമീപം വച്ചു. താന്‍ ശ്രദ്ധിച്ചുകൊള്ളാം എന്നദ്ദേഹം ഉറപ്പുതന്നു. ഞാന്‍ എന്റെ യൂണീറ്റിലേക്ക് സിവില്‍ ബസ്സ് കയറി പോയി. അടുത്ത ദിവസം വണ്ടിയുമായി വന്ന് സാധനങ്ങള്‍ എടുത്തുകൊണ്ട് പോയി. ഇതാണ് എന്റെ ആദ്യത്തെ Udhampur Journey


ഉദംപൂര്‍ യാത്ര (ഓര്‍മ്മക്കുറിപ്പ് : സി.ജി.പണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക