Image

ഇടപ്പാറ മാത്യൂസ്: കര്‍മ്മോത്സുകനായി എഴുപത്തഞ്ചാം വര്‍ഷം

സജി പുല്ലാട് Published on 18 July, 2017
ഇടപ്പാറ മാത്യൂസ്: കര്‍മ്മോത്സുകനായി എഴുപത്തഞ്ചാം വര്‍ഷം
ഹൂസ്റ്റണ്‍: തിരക്കേറിയ ഒരു ജീവിതയാത്രയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുകയാണ് പ്രവാസി മലയാളിയായ ഇടപ്പാറ മാത്യൂസ്. ഞീഴൂര്‍ സ്വദേശിയായ മാത്യൂസ് അമേരിക്കയിലെത്തുന്നതിനുമുമ്പ് ഒരു ദശാബ്ദക്കാലം ഹൈദരബാദിലെ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളില്‍ അധ്യാപകനും, പ്രിന്‍സപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 

നാട്ടിലെ അറിയപ്പെടുന്ന ഒരു സാമൂഹിക പ്രവര്‍ത്തകന്‍ ആയിരുന്ന ഇദ്ദേഹം 1986 ല്‍ സ്വഗ്രാമത്തില്‍ സാധുജനങ്ങള്‍ക്കായി വിവിധ ഭവനനിര്‍മ്മാണ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കി. ന്യൂയോര്‍ക്കില്‍ വിവിധ ജയിലുകളുടെ സീനിയര്‍ പരോള്‍ ഓഫീസറായി പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ഹൂസ്റ്റണില്‍ താമസക്കാരനായ മാത്യൂസ് മിഡ് ഹഡ്‌സണ്‍ മലയാളി അസോസിയേഷന്‍, ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്‍ഡ്യന്‍ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ന്യൂയോര്‍ക്ക് തുടങ്ങിയ സംഘടനകള്‍ സ്ഥാപിക്കുന്നതിനും പ്രധാന പങ്കു വഹിച്ചു.

1999 ല്‍ മൂലക്കാട്ട് പിതാവിന്റെ അഭിഷേകത്തോടനുബന്ധിച്ച് ജോണ്‍ പോള്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിക്കുവാനും മാത്യൂസിന് അവസരം ലഭിച്ചു. ക്‌നാനായ ഹോംസ് സെക്രട്ടറി കൂടിയായിരുന്നു ഇദ്ദേഹം ഫൊക്കാന, ഫോമ തുടങ്ങിയ മലയാളി സംഘടനകളിലും സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. 
സ്‌പോര്‍ട്‌സിലും തത്പരനായ മാത്യൂസിന്റെ ഭാര്യ ആന്‍സി, മക്കളായ കവിത, സ്മിത  എന്നിവര്‍ക്കൊപ്പം ഹൂസ്റ്റണിലെ ക്‌നാനായ ഹോംസിലെ കോട്ടയം ഡ്രൈവില്‍ ഇടപ്പാറ ഹൗസിലാണ് താമസം.
ഇടപ്പാറ മാത്യൂസ്: കര്‍മ്മോത്സുകനായി എഴുപത്തഞ്ചാം വര്‍ഷംഇടപ്പാറ മാത്യൂസ്: കര്‍മ്മോത്സുകനായി എഴുപത്തഞ്ചാം വര്‍ഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക