Image

നടി ആക്രമിക്കപ്പെട്ട സംഭവം; നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും

Published on 18 July, 2017
നടി ആക്രമിക്കപ്പെട്ട സംഭവം; നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. നാദിര്‍ഷയുടേയും ദിലീപിന്റെയും മൊഴികളില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.

കൂടുതല്‍ സിനിമാ താരങ്ങളെ ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. 2013ലെ അമ്മ ഷോയുടെ റിഹേഴ്‌സലിനിടെ ദിലീപും നടിയുമായി ഉണ്ടായ തര്‍ക്കങ്ങളില്‍ ഇടപെട്ടവരെയാണ് ചോദ്യം ചെയ്യുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക