Image

വിയന്ന മലയാളി അസോസിയേഷന്‍ നഴ്‌സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

Published on 18 July, 2017
വിയന്ന മലയാളി അസോസിയേഷന്‍ നഴ്‌സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു
 
വിയന്ന: ഓസ്ട്രിയയിലെ ആദ്യ മലയാളി അസോസിയേഷനായ വിയന്ന മലയാളി അസോസിയേഷന്‍ (വിഎംഎ) കേരളത്തിലെ നഴ്‌സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 

കൂലി കുറഞ്ഞാലും സേവനം മുടങ്ങരുത് എന്ന രീതി ക്രൂരതയാണെന്നും സാധാരണ ജീവിത നിലവാരത്തിലെങ്കിലും ജീവിക്കാനുള്ള വേതനം ബന്ധപ്പെട്ട അധികാരികള്‍ കേരളത്തിലെ നഴ്‌സുമാര്‍ക്ക് ഉറപ്പാക്കണമെന്നും വിഎംഎ ആവശ്യപ്പെട്ടു.

സ്വന്തം നാട്ടില്‍ അന്തസായി ജീവിക്കാനുള്ള വേതനം നഴ്‌സിംഗ് തൊഴിലാക്കിയവര്‍ക്ക് ലഭ്യമാക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. അര്‍ഹമായ വേതനം നേടിയെടുക്കാന്‍ നഴ്‌സുമാര്‍ നടത്തുന്ന അവകാശ സമരത്തിന് വിയന്ന മലയാളി അസോസിയേഷന്റെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും പ്രസിഡന്റ് സോണി ചേന്നുംകര, ജനറല്‍ സെക്രട്ടറി സുനീഷ് മുണ്ടിയാനിക്കല്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക