Image

ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ഐഎഎസ് വിജയിയെ ആദരിച്ചു

Published on 18 July, 2017
ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ഐഎഎസ് വിജയിയെ ആദരിച്ചു

കുവൈത്ത്: ഇടുക്കിയുടെ പിന്നോക്ക അവസ്ഥയോടു പൊരുതി സാധാരണ സ്‌കൂളില്‍ പഠിച്ച് ഐഎഎസ് കരസ്ഥമാക്കിയ ഇടുക്കിയുടെ അഭിമാനം അര്‍ജുന്‍ പാണ്ഡ്യന്‍ ഐഎഎസിനെ ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ആദരിച്ചു. 

ജൂലൈ 16ന് കട്ടപ്പനയില്‍ നടന്ന അനുമോദനയോഗം റോഷി അഗസ്റ്റിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കട്ടപ്പന മുന്‍സിപ്പല്‍ ചെയര്‍മാന്‍ ജോണി കുളന്പള്ളി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ അര്‍ജുന്‍ പാണ്ഡ്യന്‍ കാഷ് അവാര്‍ഡും പ്രശംസാപത്രവും സമ്മാനിച്ചു. മറുപടി പ്രസംഗത്തില്‍ സാധാരണക്കാരുടെ കുട്ടികള്‍ക്ക് താനൊരു പ്രചോതനമാകുമെങ്കില്‍ അതാണ് തന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നതെന്ന് അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു.

വൈസ് പ്രസിഡന്റ് ടോം എടയോടി അധ്യക്ഷത വഹിച്ചു. റോയ് തുണ്ടിയില്‍, സെക്രട്ടറി ഷംല ബിജു എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക