Image

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ മംഗഫ് യൂണിറ്റിന് പുതിയ നേതൃത്വം

Published on 18 July, 2017
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ മംഗഫ് യൂണിറ്റിന് പുതിയ നേതൃത്വം
 
കുവൈത്ത്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ മംഗഫ് യൂണിറ്റ് കമ്മിറ്റിക്ക് പുതിയ നേതൃത്വം. മംഗഫ് കെആര്‍എച്ച് കന്പനിയുടെ ക്യാന്പില്‍ നടന്ന യോഗത്തില്‍ പുതിയ ഭാരവാഹികളായി രവീന്ദ്രനാഥന്‍ മാന്നാര്‍ (പ്രസിഡന്റ്), ബി. ഹരി, ജ്യോതിലാല്‍ (വൈസ് പ്രസിഡന്റുമാര്‍), നിസാര്‍ കുന്നപ്പള്ളി (ജനറല്‍ സെക്രട്ടറി), മുബാസ് കാസിം, ആവേഷ് ഷാജി (ജോയിന്റ് സെക്രട്ടറിമാര്‍), രമേഷ് ബാബു (ട്രഷര്‍) എന്നിവരടങ്ങുന്ന 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. 

അജപാക് സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിവിധ ഭാരവാഹികള്‍ ആശംസകള്‍ നേര്‍ന്നു. അജപാക് ഏറ്റെടുത്തു നടത്തുന്ന പൊതു പരിപാടികള്‍ വിജയിപ്പിക്കുവാന്‍ കൂട്ടായി നേതൃത്വം നല്‍കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക