Image

ദിലീപിന് വ്യാഴാഴ്ച ജാമ്യം ലഭിക്കുമോ? അന്വേഷണം അമേരിക്കയിലേക്കും?

Published on 18 July, 2017
ദിലീപിന് വ്യാഴാഴ്ച ജാമ്യം ലഭിക്കുമോ? അന്വേഷണം അമേരിക്കയിലേക്കും?
നടിയെ ആക്രമിച്ച കേസ് ഓരോ ദിവസം കഴിയും തോറും പുതിയ വഴിത്തിരിവിലേക്ക്. കേസിലെ മുഖ്യതെളിവായ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ ഇനിയും കണ്ടെടുക്കാനായിട്ടില്ല. ഫോണ്‍ എവിടെയാണെന്ന അന്വേഷണം അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്കും കടക്കുമെന്നാണ് സൂചന .

ഫോണ്‍ വിദേശത്തേക്ക് കടത്തിയതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. നാദിര്‍ഷായുടെ അമേരിക്കന്‍ ഷോയുമായി ബന്ധപ്പെട്ട് ഒരു മാസത്തോളം കുടുംബ സമേതം അമേരിക്കയില്‍ ദിലീപും കുടുംബവും ഉണ്ടായിരുന്നു. എന്നാല്‍ ദിലീപിന് സുഹൃത് ബന്ധങ്ങള്‍ കൂടുതലും ഗള്‍ഫ് രാജ്യങ്ങളില്‍ ആയതും അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്.

കഴിഞ്ഞ നാല് മാസത്തിനിടെ വിദേശയാത്ര നടത്തിയ ദിലീപിന്റെയും സുഹൃത്തുക്കളുടെയും നീക്കങ്ങള്‍ കേന്ദ്രികരിച്ചാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ഫോണ്‍ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തി തെളിവ് കണ്ടെത്തേണ്ടത് കേസില്‍ നിര്‍ണായകമാണ്. കേസ് നിര്‍ണായകമായ വഴിത്തിരിവിലെത്തി നില്‍ക്കുമ്‌ബോള്‍ ദൃശ്യങ്ങള്‍ പുറത്തു പോകുന്നത് തിരിച്ചടിയാകുമെന്നതിനാലാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ മടിക്കുന്നത്

പള്‍സര്‍ സുനിയും സംഘവും യുവനടിയെ പീഡിപ്പിച്ച ദൃശ്യങ്ങള്‍ കൊച്ചിയിലെ ഒരു പ്രമുഖ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ കണ്ടെന്നു കേരള കൗമുദിയുടെ റിപ്പോര്‍ട്ട്. ഏറെ കോളിളക്കമുണ്ടാക്കാവുന്ന റിപ്പോര്‍ട്ട് പോലീസിനു തലവേദനയാകുമെന്ന് ഉറപ്പ്. രണ്ടാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ഫോറന്‍സിക് പഠനത്തിന്റെ ഭാഗമായി അദ്ധ്യാപകന്‍ ഈ ദൃശ്യങ്ങള്‍ കാണിക്കുകയായിരുന്നു.

പ്രകൃതി വിരുദ്ധ പീഡനത്തിന്റെ മൃഗീയമായ രണ്ട് ദൃശ്യങ്ങളാണ് പ്രധാനമായും ഇതിലുള്ളതെന്നാണ് ഇതു കണ്ട വിദ്യാര്‍ത്ഥികള്‍ പുറത്ത് നല്‍കിയ വിവരം. ജൂണ്‍ അവസാന ആഴ്ചയിലാണ് ഈ ദൃശ്യങ്ങള്‍ കോളേജില്‍ കാണിച്ചതെന്ന് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്ന അന്വേഷണം പൊലീസ് നടത്തും. കുറ്റക്കാര്‍ക്കെതിരെ നടപടിയും വേണ്ടി വരും.

അതിനിടെ ദിലീപ് നടിയുടെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതായി ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട് . നിസഹകരിച്ച ദിലീപിനെ ചോദ്യം ചെയ്യലില്‍ പൊലീസ് കുടുക്കുകയായിരുന്നു . സുനിയോട് ദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടു എന്ന നിഗമനത്തിലെത്താന്‍ കഴിയുന്ന മറുപടികള്‍ പൊലീസിന് ലഭിച്ചെന്നാണ് വിവരം. സുനിക്ക് പണം വാഗ്ദാനം ചെയ്‌തെങ്കിലും ബലപ്രയോഗം നടത്തുമെന്ന് കരുതിയില്ല എന്നായിരുന്നു നിലപാട്.

നടിയുമായി ഉറ്റബന്ധത്തിലാണെന്ന് സുനി ധരിപ്പിച്ചിരുന്നു. എടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തായാല്‍ താന്‍ കുടുങ്ങില്ലേ എന്ന് സുനി ചോദിച്ചിരുന്നു.

ഫോണ്‍ വിദേശത്തേയ്ക്കു കടത്തിയെന്നു ചുണ്ടി കാട്ടി ആകും ജാമ്യ ഹര്‍ജി നേരിടുക . ജാമ്യ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന് ഡിജിപി അഡ്വക്കേറ്റ് മഞ്ചേരി ശ്രീധരന്‍ നായര്‍ കോടതിയെ അറിയിച്ചിരുന്നു . പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചാണ് ഹര്‍ജി വ്യാഴാഴ്ചത്തേക്ക് മാറ്റി.

പ്രതിഭാഗം ഉയര്‍ത്തിയ പോയിന്റുകള്‍ക്കു മറുപടി ശരിയാക്കാന്‍ വേണ്ടിയായാണ് കൂടുതല്‍ സമയം ആവശ്യപെട്ടിരുന്നത്.
ഒറിജിനല്‍ മെമ്മറി കാര്‍ഡ് ഹാജരാക്കിയാല്‍ ജാമ്യം കൊടുക്കാം എന്നായിരിക്കും , പ്രോസിക്യൂഷന്‍ വാദിക്കുക

തന്ത്രപരമായ നിലപാടാണ് ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്‍ എടുത്തത്. ജാമ്യ ഹര്‍ജി എതിര്‍ത്ത് പൊലീസ് എതിര്‍ സത്യവാങ്മൂലം നല്‍കും. ഇതുവരെ ദിലീപിന്റെ മോചനത്തിനായി മറ്റ് ഇടപെടല്‍ നടത്താന്‍ അഡ്വക്കേറ്റ് രാംകുമാറിന് കഴിയില്ല. ഹൈക്കോടതി ഹര്‍ജി തള്ളിയാല്‍ മാത്രമേ സുപ്രീംകോടതിയെ സമീപിക്കാന്‍ കഴിയൂ.

അമ്മ മാനസിക സമ്മര്‍ദത്തില്‍ ആണ് , ഈ സാഹചര്യത്തില്‍ അമ്മയെ ആശുപത്രിയില്‍ ആക്കി ജാമ്യം നേടാനും പ്രതിഭാഗം ശ്രമിക്കുന്നതായി സൂചന ലഭിച്ചു. പാസ്സ്‌പോര്ട്ടും മറ്റു രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു , പോലീസ് ആവശ്യപ്പെടുന്ന സമയത്തോ അല്ലെങ്കില്‍ പോലീസ് സ്റ്റേഷനില്‍ എല്ലാ ദിവസവും ഹാജരാകുന്ന രീതിയിലോ ജാമ്യം വേണമെന്ന് അപേക്ഷിക്കും

ഇത്രയും സ്വാധീനം ഉള്ള വ്യക്തിയെ ജാമ്യത്തില്‍ വിട്ടാല്‍ പല തെളിവുകളും നശിപ്പിക്കാന്‍ സാധ്യത യുണ്ട.് അന്യോഷണത്തെ സ്വാധീനം ഉപയോഗിച്ച് സ്വാധിയ്‌നിക്കാം .

ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചെന്നാണ് സുനിയുടെ മൊഴി. അഡ്വ. പ്രതീഷ് ചാക്കോ ഒളിവിലാണ്. ഈ സാഹചര്യത്തില്‍ പ്രതീഷ് ചാക്കോ എവിടെയാണെന്ന് അറിയാനാണ് രാജു ജോസഫിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കേസിലെ നിര്‍ണായക തെളിവായ ഫോണ്‍ കണ്ടെത്തുന്നതിനായി പൊലീസ് വിവിധ ഇടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇത്തരം സാഹചര്യങ്ങളില്‍ ജാമ്യം നിഷേധിക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടുമെന്നാണ് അറിയുന്നത് . വിദേശത്തു നിന്നു ദൃശ്യങ്ങള്‍ അപ്പ്‌ലോഡ് ചെയ്യാന്‍ ശ്രമിക്കുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്.

കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ വിദേശത്തേയ്ക്കു കടന്ന ദിലീപിന്റെ സുഹൃത്തുക്കളെക്കുറിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. ഫോണ്‍ വിദേശത്തേയ്ക്കു കടത്തി എന്നതു കൊണ്ടാകാം ദിലീപ് ഇത്രയധികം ആത്മവിശ്വാസം പ്രകടിപ്പിച്ചത് എന്നു പൊലീസ് പറയുന്നു. ഇപ്പോള്‍ ഉണ്ടായ നീക്കങ്ങള്‍ ദിലീപിന് വീണ്ടും വിനയാകാനാണ് സാധ്യത . 
ദിലീപിന് വ്യാഴാഴ്ച ജാമ്യം ലഭിക്കുമോ? അന്വേഷണം അമേരിക്കയിലേക്കും?
Join WhatsApp News
John NY 2017-07-18 14:25:13
ഇവിടുത്തെ അച്ചായന്മാര്‍ ഇടയ്ക്കിടെ 'തിരുമ്മിക്കാന്‍ ' ചിന്ന വീട്ടില്‍ പോകുന്ന പരിപാടി  ഉണ്ടായിരുന്നു . 'നടിമാര്‍' ഇടയ്ക്കിടെ ഇങ്ങോട്ട്  വന്നപ്പോള്‍ $ 300 നു ഇവിടെ  ഹോട്ടലുകളില്‍  തിരുമ്മു ത്ടര്‍ന്നു. പലര്ക്കും അച്ചായന്‍  ഫോണ്‍ കൊടുത്തു. കൊണ്ട് വന്നവരും പണം പിരിച്ചവരും  ഒക്കെ ഇപ്പോള്‍ ഞെളിപിരി . കേരള പോലീസ്  വന്നു തിരുമ്പോള്‍  ഞെളിച്ചില്‍  വെട്ടല്‍ ആകും .
വെഭി ചാരികളുടെ  ഷോ നടത്തിയവര്‍  രക്ഷ പെടും  എന്ന് കരുതാം 
പത്തനംതിട്ട 2017-07-18 14:36:12
ഈയിടെ ചില ഫ്രണ്ട്സ് അമേരിക്കയിൽനിന്നും റഷ്യക്ക് പോയി എന്ന് കേട്ടു. അവരെങ്ങാനും പുട്ടിൻൻറെ അടുത്തെത്തിച്ചോ?
nafa@hotmail.com 2017-07-18 18:31:18
So many of them are coming for this show., Let's see who they are in the coming days.
Alert 2017-07-18 18:49:38
The sponsors and church authorities must be concerned. Seek the advice from Trump team and learn how to tell lies.  
truth and justice 2017-07-19 04:52:09
So many achayans supported when he came last time to lift this culprit upto the roof
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക