Image

ഒന്നാം അമേരിക്കന്‍ നായര്‍ സംഗമം റാണി അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായി ഉത്ഘാടനം ചെയ്യും

ജോയിച്ചന്‍ പുതുക്കുളം Published on 18 July, 2017
ഒന്നാം അമേരിക്കന്‍ നായര്‍ സംഗമം റാണി അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായി ഉത്ഘാടനം ചെയ്യും
തിരുവനന്തപുരം:വടക്കേ അമേരിക്കയിലെയും ,കാനഡയിലെയും നായര്‍ സമുദായാംഗങ്ങളുടെ കൂട്ടായ്!മയുടെ കേരളത്തില്‍ വച്ചുള്ള ഒന്നാം അമേരിക്കന്‍ നായര്‍ സംഗമം ജൂലായ് 29 ന് തിരുവനന്തപുരത്ത് റെസിഡന്‍സി ടവര്‍ ഹാളില്‍ വച്ച് റാണി അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായി ഉത്ഘാടനം സംഗമം ചെയര്‍മാന്‍ ശ്രീ രാജേഷ് നായര്‍ അറിയിച്ചു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സുരേഷ് ഗോപി എം.പി,ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജ ശേഖരം ,മുന്‍ അമേരിക്കന്‍ അംബാസിഡര്‍ ടി പി ശ്രീനിവാസന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികള്‍ ആയിരിക്കും.അമേരിക്കയിലെ എല്ലാ പ്രമുഖ നായര്‍ സമുദായ നേതാക്കളും ഈ സംഗമത്തില്‍ പങ്കെടുക്കും. അമേരിക്കയിലും കാനഡയിലുമായി അധിവസിക്കുന്ന ഇരുപത്തയ്യായിരത്തോളം അംഗങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന നായര്‍ സംഘടനകളുടെയും സമുദായ നേതാക്കളുടെയും കൂട്ടായ്മയാണ് ഈ സംഗമം സംഘടിപ്പിക്കുന്നത്.

വടക്കേ അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളിലായി സാംസ്കാരികമായും ,സമുദായികമായും സംഘടിക്കപ്പെട്ട നായര്‍ കുടുംബങ്ങളുടെ ഒന്നിച്ചു ചേരല്‍ ഒരു ചരിത്ര സംഭവം ആക്കാനാണ് സംഘടക സമിതിയുടെ തീരുമാനം.നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് കാലിഫോര്‍ണിയയുടെ സ്ഥാപകനും പ്രെസിഡന്റുമായ രാജേഷ് നായര്‍, ന്യൂയോര്‍ക്ക് നായര്‍ ബെനിവാലന്റ് അസോസിയേഷന്‍ പ്രസിഡന്റ് കരുണാകന്‍ പിള്ള, മുന്‍ പ്രസിഡന്റ് അപ്പുക്കുട്ടന്‍ പിള്ള, നായര്‍ അസോസിയേഷന്‍ ഓഫ് ചിക്കാഗോ മുന്‍ പ്രെസിടെന്റും എന്‍.എസ്സ്.എസ്സ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രെസിഡന്റുമായ എം.എന്‍.സി. നായര്‍, എന്‍.എസ്സ്.എസ്സ് കാനഡ എക്‌സിക്യൂട്ടീവ് സന്തോഷ് പിള്ള, ന്യൂ ജേഴ്‌സി നായര്‍ മഹാമണ്ഡലം സ്ഥാപകനും ചെയര്‍മാനുമായ മാധവന്‍ നായര്‍ എന്നിവരടങ്ങിയതാണ് സംഗമത്തിന്റെ മുഖ്യ സംഘാടക സമിതി .സംഗമത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ ആണ് നടക്കുന്നത്.

ജൂലൈ 29 നു രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന കാര്യപരിപാടികള്‍ ഉച്ച വരെ തുടരും.തുടര്‍ന്ന് വിഭവ സമൃദ്ധമായ സദ്യ ഉണ്ടായിരിക്കും. അതിനു ശേഷം വൈകുന്നേരം അഞ്ചുമണി വരെ അമേരിക്കയിലെയും കാനഡയിലെയും കലാകാരന്മാരും കേരളത്തിലെ കലാകാരന്മാരും അവതരിപ്പിക്കുന്ന കലാപരിപാടികള്‍ ഉണ്ടായിരിക്കും. ഇതോടൊപ്പം തന്നെ ബിസിനസ് കോണ്‍ഫറന്‍സ്, നായര്‍ സംഘടനാ പ്രവര്‍ത്തന അവലോകനങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയും ഉണ്ടായിരിക്കും.വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ അമേരിക്കയിലെയും കാനഡയിലെയും പ്രമുഖ നായര്‍ സമുദായ നേതാക്കളോടൊപ്പം കേരത്തിലെ വിശിഷ്ട വ്യക്തികളും സംസാരിക്കും. അമേരിക്കയിലെ സമുദായ അംഗങ്ങള്‍ക്ക് കേരളത്തിലെ എന്‍ എസ് എസ് കരയോഗങ്ങളുമായി സഹകരിച്ചു കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവസരമൊരുക്കുന്ന പദ്ധതിയുടെ രൂപീകരണവും ഉദ്ഘാടനവും ഈ സംഗമത്തില്‍ വച്ച് സുരേഷ് ഗോപി എം പി നിര്‍വഹിക്കും..പ്രധാനമായും കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ പഠന സഹായം,രോഗം കൊണ്ട് ദുരിതമനുഭവിക്കുന്ന വ്യക്തികള്‍ക്കുള്ള സഹായമടക്കം നിരവധി സഹായ പദ്ധതികള്‍ക്ക് ഈ സംഗമത്തില്‍ രൂപം നല്‍കും.അമേരിക്കയിലും,കാനഡയിലുമുള്ള എല്ലാ സമുദായാംഗങ്ങള്‍ക്കും ഈ പദ്ധതിയുമായി സഹകരിക്കാവുന്നതാണ് ..

ഏഴു മണിമുതല്‍ സുപ്രസിദ്ധ കലാകാരന്‍ സാബു തിരുവല്ലയുടെ നേതൃത്വത്തില്‍ മെഗാഷോ നടക്കും. കോമഡി ഷോയും ഗാനമേളയും ഉണ്ടായിരിക്കും. മെഗാഷോയ്ക് സമാന്തരമായി സ്വാദിഷ്ടമായ പരമ്പരാഗത വിഭവങ്ങളും വിദേശ വിഭവങ്ങളും ചേര്‍ന്ന ഡിന്നര്‍ ഉണ്ടായിരിക്കുന്നതാണ്.

എയര്‍ ഇന്ത്യ, എമിറേറ്റ്‌സ് എന്നീ വിമാന കമ്പനികള്‍ അമേരിക്കന്‍ നായര്‍ സംഗമത്തില്‍ എത്തിച്ചേരുന്നതിന് അമേരിക്കയിലും കാനഡയിലും നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വന്‍പിച്ച വിലക്കുറവില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നു. കൂടുതല്‍ വിവരങ്ങളും അമേരിക്കന്‍ നായര്‍ സംഗമത്തിന്റെ വിശദാംശങ്ങളും www.nairsangamam.com എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
ഒന്നാം അമേരിക്കന്‍ നായര്‍ സംഗമം റാണി അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായി ഉത്ഘാടനം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക