Image

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഇന്ന് തുടക്കം

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 18 July, 2017
അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഇന്ന് തുടക്കം
അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സിന് ന്യൂയോര്‍ക്കിലെ എലന്‍വില്‍ സിറ്റിയിലുള്ള ഹോന്നേഴ്‌സ് ഹെവന്‍ റിസോര്‍ട്ടില്‍ വെച്ച് അഭിവന്ദ്യ മെത്രാപോലീത്താമാരുടേയും, വന്ദ്യ വൈദീകരുടേയും നൂറുകണക്കിന് വിശ്വാസികളുടേയും സാന്നിദ്ധ്യത്തില്‍ തിരി തെളിയിച്ച് തുടക്കം കുറിക്കും.

കൃത്യമായി ചിട്ടപ്പെടുത്തിയ അജണ്ട അനുസരിച്ച് അജണ്ട അനുസരിച്ച് പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും, യുവജനങ്ങള്‍ക്കുമായി വേര്‍തിരിച്ചുള്ള പ്രോഗ്രാമുകള്‍ യാമപ്രാര്‍ത്ഥനകള്‍, ധ്യാനയോഗങ്ങള്‍ ചര്‍ച്ചാ വേദികള്‍ സെമിനാറുകള്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ തുടങ്ങി വിവിധ ഇനങ്ങള്‍ കോര്‍ത്തിണക്കി ക്രമീകരിക്കുന്ന ഈ കുടുംബ മേളക്ക് ശനിയാഴ്ച വി.കുര്‍ബാനയോടുകൂടി സമാപനമാകും.

ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. വിവിധ ദേവാലയങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ഭദ്രാസന പ്രതിനിധി യോഗത്തില്‍ സംബന്ധിക്കതക്ക വിധത്തില്‍ പ്രതിനിധികള്‍ 3 മണിക്ക് മുമ്പായി തന്നെ കോണ്‍ഫറന്‍സ് ഹാളില്‍ എത്തിച്ചേരണമെന്ന് ഭദ്രാസന സെക്രട്ടറി റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ് അറിയിച്ചു.

എന്നില്‍ വസിപ്പിന്‍. ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും വിശ്വസിക്കുന്നുവെങ്കില്‍, അവന്‍ വളരെ ഫലം കായ്ക്കും. യോഹന്നാന്‍ 15: 4-5'
എന്നതായിരിക്കും സെമിനാറിന്റെ പ്രധാന ചിന്താവിഷയം.

മലങ്കര യാക്കോബായ സുറിയാനി സഭയിലെ അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനായ വെരി.റവ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌ക്കോപ്പാ മുഖ്യ പ്രഭാഷകനായിരിക്കുമെന്നതും, ഈ കുടുംബമേളയുടെ പ്രത്യേകതയാണ്.

കുടുംബമേളയുടെ വിജയത്തിനായി ഇടവക മെത്രാപോലീത്താ, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് മെത്രാപോലീത്തായുടെ മേല്‍നോട്ടത്തില്‍ ജനറല്‍ കണ്‍വീനര്‍ ശ്രീ.സാജു പൗലോസ് മാരോത്ത്, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍, വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് ഇന്ന് തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക