Image

ലോസ് ആഞ്ചെലെസില്‍ വാവുബലി ജൂലൈ ഇരുപത്തിമൂന്നിന്.

പ്രസാദ്, ലോസ് ആഞ്ചലെസ് Published on 19 July, 2017
ലോസ് ആഞ്ചെലെസില്‍ വാവുബലി ജൂലൈ ഇരുപത്തിമൂന്നിന്.
ലോസ് ആഞ്ചെലെസ് : നമ്മെ വിട്ടുപിരിഞ്ഞ പ്രിയപെട്ടവര്‍ക്കുള്ള സമര്‍പ്പണമായ  കര്‍ക്കിടക വാവുബലി ജൂലൈ ഇരുപത്തിമൂന്നിനു ലോസ് ആഞ്ചെലെസിലുള്ള ഗായത്രി പരിവാര്‍ ക്ഷേത്രത്തില്‍  (2446, വെസ്റ്റ് ഓറഞ്ച് അവന്യൂ, അനഹേം , 92804) വെച്ചു നടത്തുന്നു. കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസ്സോസിയേഷനായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം) ആണ്  അമേരിക്കയില്‍ ആദ്യമായി നടക്കുന്ന വാവുബലിക്കുള്ള  സംവിധാനമൊരുക്കുന്നതു.ഞായറാഴ്ച കാലത്തു ഒന്പതുമണിക്കു തുടങ്ങുന്ന ചടങ്ങുകള്‍ക്ക് നേരത്തെ പേര് രജിസ്റ്റര്‍ ചെയേണ്ടതാണെന്നു ഓം പ്രസിഡണ്ട് രമ നായരും സെക്രട്ടറി വിനോദ് ബാഹുലേയനും അറിയിച്ചു. പ്രവാസിമലയാളികളുടെ വളരെകാലമായുള്ള ഒരാഗ്രഹത്തിനു സഹായമൊരുക്കാന്‍ കഴിഞ്ഞതില്‍ അതിയായ ചാരിതാര്‍ഥ്യമുണ്ടെന്നു പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പത്മനാഭ അയ്യര്‍, രവി വെള്ളത്തിരി എന്നിവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും പേരു രജിസ്റ്റര്‍ ചെയ്യുന്നതിനും  പത്മനാഭ അയ്യര്‍ (  5625569878), രവി  വെള്ളത്തിരി  ( 9494197115 ) അല്ലെങ്കില്‍ www.ohmcalifornia.org    സന്ദര്‍ശിക്കുക.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക