Image

സിനിമയില്‍ ഇന്നില്ലാത്തത് കല മാത്രമാണെന്ന് മുല്ലക്കര രത്‌നാകരന്‍

Published on 19 July, 2017
സിനിമയില്‍ ഇന്നില്ലാത്തത് കല മാത്രമാണെന്ന് മുല്ലക്കര രത്‌നാകരന്‍
എല്ലാ മേഖലയെയും സ്വാധീനിക്കുന്ന കലയായ സിനിമയില്‍ ഇന്നില്ലാത്തത് കല മാത്രമാണെന്ന് മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ. ബാക്കിയെല്ലാം സിനിമയിലുണ്ട്. കലയില്ലാത്ത സിനിമ ആത്മാവില്ലാത്ത ശരീരം പോലെ മൃതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന്റെ എല്ലാ മേഖലയിലേക്കും വ്യാപിച്ച സിനിമയിലെ ജനാധിപത്യ മൂലം തന്നെ ഇല്ലാതാവുന്ന കാഴ്ചയാണ് ഇന്നുള്ള തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സേവ് ഇന്ത്യ ചേഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യമുയര്‍ത്തി എ.ഐ.വൈ.എഫ്എ.ഐ.എസ.എഫ് നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോങ്ങ്മാര്‍ച്ചിന്റെ കോട്ടയം ജില്ലയിലെ സ്വീകരണകേന്ദ്രമായ വൈക്കത്ത് നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക