Image

നഴ്‌സുമാരെ വന്‍കിട ആശുപത്രികള്‍ അടിമവേലക്കാരാക്കുന്നു: വി.എസ്‌

Published on 03 March, 2012
നഴ്‌സുമാരെ വന്‍കിട ആശുപത്രികള്‍ അടിമവേലക്കാരാക്കുന്നു: വി.എസ്‌
തൃശൂര്‍: കേരളം ഉള്‍പ്പടെയുള്ള വന്‍കിട ആശുപത്രികള്‍ നഴ്‌സുമാരെ അടിമവേലക്കാരാക്കുന്നുവെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ ആരോപിച്ചു. സംസ്ഥാനത്ത്‌ യു.ഡി.എഫ്‌ അധികാരത്തില്‍ വരുമ്പോഴെല്ലാം നഴ്‌സിംഗ്‌ മേഖല അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം കരള ഗവ. സ്റ്റുഡന്റ്‌ നഴ്‌സസ്‌ അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തൃശൂരില്‍ ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ പറഞ്ഞു.

രാജ്യമാകെ നഴ്‌സിങ്‌ മേഖല കടുത്ത ചൂഷണത്തിന്‌ വിധേയമാകുകയും സമരം രൂക്ഷമാകുകയും ചെയ്‌തിട്ടും സേവനവേതന വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ കേന്ദ്ര നിയമം വേണമെന്ന ആവശ്യം അവഗണിക്കപ്പെടുകയാണ്‌.1986ലും 94ലും യു.ഡി.എഫ്‌ സര്‍ക്കാറുകള്‍ നഴ്‌സിങ്‌ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌റ്റൈപന്‍ഡ്‌ നിര്‍ത്തി. ഇത്‌ പുനഃസ്ഥാപിച്ചതും തുക ഉയര്‍ത്തിയതും ഒഴിവുള്ള തസ്‌്‌തികകളില്‍ ഉടന്‍ താല്‍ക്കാലിക നിയമനത്തിന്‌ നടപടിയെടുത്തതും ഇടതുസര്‍ക്കാറുകളാണ്‌.

ലക്ഷക്കണക്കിന്‌ രൂപ വായ്‌പയെടുത്ത്‌ നഴ്‌സിങ്ങിന്‌ പഠിക്കുന്നവര്‍ വായ്‌പ തിരിച്ചടക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്‌. കാര്‍ഷികമേഖല പോലെ വന്‍ കടക്കെണിയിലേക്കാണ്‌ നഴ്‌സിങ്‌ വിദ്യാഭ്യാസ മേഖലയും പോകുന്നത്‌. കര്‍ഷക തൊഴിലാളിക്കും നിര്‍മാണത്തൊഴിലാളിക്കും കിട്ടുന്നതിന്റെ നാലിലൊന്ന്‌ വരുമാനം പോലും കിട്ടാത്ത നഴ്‌സുമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക