Image

ന്യൂയോര്‍ക്ക് റിവൈവല്‍ 2017 ഓഗസ്റ്റ് 20 മുതല്‍

നിബു വെള്ളവന്താനം Published on 19 July, 2017
ന്യൂയോര്‍ക്ക് റിവൈവല്‍ 2017 ഓഗസ്റ്റ് 20 മുതല്‍
ന്യൂയോര്‍ക്ക്: രക്ഷാമാര്‍ഗ്ഗം മിനിസ്ട്രിയും ന്യൂയോര്‍ക്ക് ഹെബ്രോന്‍ IPC സഭയും സംയുക്തമായി നടത്തുന്ന ഒരു വാര ഉപവാസ പ്രാര്‍ത്ഥനയും ഉണര്‍വ്വ് യോഗങ്ങളും ന്യൂയോര്‍ക്ക് ക്യൂന്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ച് ആഡിറ്റോറിയത്തില്‍ 2017 ആഗസ്ത് 20 ന് വൈകിട്ട് 7 മണിക്ക് ഐപിസി , ഈസ്‌റ്റേണ്‍ റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ഇട്ടി എബ്രഹാം ഉത്ഘാടനം ചെയ്യും. ദിവസവും പകല്‍ 9:30 മുതല്‍ 12:30 വരെ ഉപവാസ പ്രാര്‍ത്ഥനയും, വൈകിട്ട് 7 മുതല്‍ 9:30 വരെ ഉണര്‍വ്വ് യോഗങ്ങളും ഉണ്ടായിരിക്കും. ആഗസ്ത് 27 ഞായറാഴ്ച സഭാ ആരാധനയോടുകൂടി മീറ്റിംഗുകള്‍ക്കു സമാപനമാകും.

വ്യക്തിഗതമായും, കുടുംബബന്ധങ്ങളിലും, സഭാസാമൂഹ്യ ജീവിതത്തിലും വന്ന് ഭവിച്ചിരിക്കുന്ന, ആത്മീയ സാന്മാര്‍ഗ്ഗിക ധാര്‍മിക തകര്‍ച്ചയില്‍ നിന്നും വിടുതല്‍ പ്രാപിക്കുന്നതിനും ഏവരും ആത്മീയ മൂല്യങ്ങളിലേക്ക് മടങ്ങി വരുന്നതിനും ഉള്ളതായ ആത്മീയ ആലോചനകളും, സന്ദേശങ്ങ ളും, വിടുതലിന്‍ സാക്ഷ്യങ്ങളും ഈ ദിവസങ്ങളില്‍ മുഴങ്ങി കേള്‍ ക്കും. സഭാ സംഘടനാ വ്യതാസം കൂടാതെ ദൈവസന്നിധിയില്‍ ഇരുന്നു ആത്മീയ അനുഗ്രഹങ്ങളും, നന്മകളും പ്രാപിക്കുവാന്‍ ഏവര്‍ക്കും ഇതൊരു നല്ല അവസരമാണ്.

ഈ ആത്മീയ സംഗമത്തില്‍ പ്രസിദ്ധ സുവിശേഷകന്‍ P.I.എബ്രഹാം (കാനം അച്ഛന്‍), പാസ്റ്റര്‍മാരായ അനീഷ് ഏലപ്പാറ (കേരളം), സുനു വര്ഗീസ് (പഞ്ചാബ്), ജോര്‍ജ് മോനച്ചന്‍ (കോലാപ്പുര്‍) സാബു ജോര്‍ജ് (ബാംഗ്ലൂര്‍), എം എ. ജോണ്‍ (തിരുവനന്തപുരം) എന്നിവര്‍ക്കൊപ്പം ഡോക്ടര്‍. ജോമോന്‍ ജോര്‍ജ്ജ് , ഡോക്ടര്‍. ബാബു തോമസ്, സിസ്റ്റര്‍ മേരി ജോണ്‍ തുടങ്ങി നിരവധി കര്‍ത്തൃദാസീദാസന്മാര്‍ വിവിധ മീറ്റിംഗുകളില്‍ ശുശ്രുഷിക്കും, രക്ഷാമാര്‍ഗം മിനിസ്ട്രി കൊയര്‍ സംഗീത ശുശ്രുഷ നിര്‍വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോക്ടര്‍. ബാബു തോമസ്516 248 9598, പാസ്റ്റര്‍. ജോയി തോമസ്516 884 1120, ബ്രദര്‍. റെനി വര്‍ഗ്ഗീസ് 347 869 1689എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക