Image

അനധികൃത സ്വത്ത്‌ സമ്പാദനം: നന്ദകുമാറിനെതിരെ സി.ബി.ഐ അന്വേഷണം

Published on 03 March, 2012
അനധികൃത സ്വത്ത്‌ സമ്പാദനം: നന്ദകുമാറിനെതിരെ സി.ബി.ഐ അന്വേഷണം
തിരുവനന്തപുരം: അനധികൃത സ്വത്ത്‌ സമ്പാദന കേസില്‍ ആരോപണ വിധേയനായ ടി. ജി. നന്ദകുമാറിനെതിരായ കേസ്‌ സിബിഐ അന്വേഷിക്കും. ഇതു സംബന്ധിച്ച്‌ സംസ്ഥാനസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. നേരത്തെ വിജിലന്‍സ്‌ നന്ദകുമാര്‍ വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു.

സ്വിസ്‌ ബാങ്ക്‌ ഉള്‍പ്പടെയുള്ള വിദേശബാങ്കുകളില്‍ നിന്ന്‌ ഇയാളുടെ അക്കൗണ്ടിലേക്ക്‌ വന്‍തോതില്‍ പണം വന്നിരുന്നതായും വിജിലന്‍സ്‌ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ്‌ സിബിഐ അന്വേഷണത്തിന്‌ വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക