Image

നവയുഗം 'ഇശല്‍ തേന്‍കണംസീസണ്‍ 2' മാപ്പിളപ്പാട്ട് മത്സരങ്ങള്‍ സെപ്റ്റംബര്‍ 22 ന്; അപേക്ഷകള്‍ ക്ഷണിയ്ക്കുന്നു.

Published on 20 July, 2017
നവയുഗം 'ഇശല്‍ തേന്‍കണംസീസണ്‍ 2'  മാപ്പിളപ്പാട്ട് മത്സരങ്ങള്‍ സെപ്റ്റംബര്‍ 22 ന്; അപേക്ഷകള്‍ ക്ഷണിയ്ക്കുന്നു.
ദമ്മാം: നവയുഗം സര്‍ഗ്ഗപ്രവാസം 2016 നോടനുബന്ധിച്ചു അരങ്ങേറി, കിഴക്കന്‍ പ്രവിശ്യയില്‍ ശ്രദ്ധേയമായ 'ഇശല്‍ തേന്‍കണ'ത്തിന്റെ വന്‍വിജയത്തിന്റെ ചുവടു പിടിച്ച്,  നവയുഗം സാംസ്‌കാരികവേദി കോബാര്‍ മേഖല കമ്മിറ്റി അവതരിപ്പിയ്ക്കുന്ന 'ഇശല്‍ തേന്‍കണംസീസണ്‍ 2', മാപ്പിളപ്പാട്ടു മത്സരങ്ങള്‍ 2017 സെപ്റ്റംബര്‍ 22ന് ദമ്മാമില്‍ അരങ്ങേറും.

പന്ത്രണ്ടു വയസ്സിന് താഴെയുള്ളവര്‍ ഉള്‍പ്പെടുന്ന ജൂനിയര്‍ വിഭാഗം, അതിനു മുകളില്‍ ഉള്ളവര്‍ ഉള്‍പ്പെടുന്ന സീനിയര്‍ വിഭാഗം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് മാപ്പിളപ്പാട്ട് മത്സരങ്ങള്‍ സംഘടിപ്പിയ്ക്കുന്നത്. ഓരോ വിഭാഗത്തിലും ഫസ്റ്റ്, സെക്കന്‍ഡ്, തേര്‍ഡ് എന്നിങ്ങനെ മൂന്നു സമ്മാനങ്ങള്‍ ഉണ്ടാകും.

കിഴക്കന്‍ പ്രവിശ്യയിലെ ശ്രദ്ധേയമായ മാപ്പിളപ്പാട്ടു കലാകാരന്മാര്‍ കൊമ്പു കോര്‍ക്കുന്ന ഈ മത്സരങ്ങളില്‍, മാപ്പിളപ്പാട്ടു മേഖലയിലെ വിദഗ്ദര്‍ അടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാകും വിധി നിര്‍ണ്ണയിയ്ക്കുക.


മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍  കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും 0572287065, 0530731608, 0551329744, 0501605784  എന്നീ മൊബൈല്‍ നമ്പരുകളിലോ, navayugamkhobar@gmail.com  എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണെന്ന് മേഖല പ്രസിഡണ്ട് ബിജു വര്‍ക്കി, സെക്രട്ടറി അരുണ്‍ ചാത്തന്നൂര്‍ എന്നിവര്‍ പത്രക്കുറിപ്പിലൂടെ  അറിയിച്ചു.

നവയുഗം 'ഇശല്‍ തേന്‍കണംസീസണ്‍ 2'  മാപ്പിളപ്പാട്ട് മത്സരങ്ങള്‍ സെപ്റ്റംബര്‍ 22 ന്; അപേക്ഷകള്‍ ക്ഷണിയ്ക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക