Image

സൂര്യനെല്ലി പെണ്‍കുട്ടിയ്‌ക്കെതിരായ പരാമര്‍ശം: സിബി മാത്യൂസിന്റെ പുസ്‌തക പ്രകാശന ചടങ്ങ്‌ ഉപേക്ഷിച്ചതായി പ്രസാധകര്‍

Published on 20 July, 2017
സൂര്യനെല്ലി പെണ്‍കുട്ടിയ്‌ക്കെതിരായ പരാമര്‍ശം: സിബി മാത്യൂസിന്റെ പുസ്‌തക പ്രകാശന ചടങ്ങ്‌ ഉപേക്ഷിച്ചതായി പ്രസാധകര്‍

തൃശൂര്‍: സൂര്യനെല്ലി പെണ്‍കുട്ടിയെ അപകീര്‍ത്തികരമായി ചിത്രീകരിച്ചതിന്റെപേരിലുള്ളവിവാദങ്ങളുടെ 
പശ്ചാത്തലത്തില്‍ സിബി മാത്യൂസ്‌ ഐ.പി.എസ്‌ രചിച്ച്‌ ഗ്രീന്‍ ബുക്‌സ്‌ പ്രസിദ്ധീകരിച്ച 'നിര്‍ഭയം ഒരു ഐ.പി.എസ്‌ ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍' എന്ന പുസ്‌തകത്തിന്റെ പ്രകാശ ചടങ്ങ്‌ ഉപേക്ഷിച്ചു.

ജൂലൈ 19ന്‌ മൂന്ന്‌ മണിക്കൂര്‍ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ പുസ്‌തകത്തിന്റെ മൂന്നാം പ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയാണ്‌ ഉപേക്ഷിച്ചത്‌. 

സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എഴുത്തുകാരി സാറാ ജോസഫ്‌, ഡോ. സിബി മാത്യൂസ്‌ എന്നിവരെ പങ്കെടുപ്പിച്ച്‌ ചടങ്ങ്‌ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചത്‌.

സൂര്യനെല്ലി പെണ്‍കുട്ടിയെ അപമാനിച്ചതിന്റെ പേരില്‍ ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന്‌ സാറാ ജോസഫ്‌ നേരത്തെ തന്നെ അറിയിച്ചു. പെണ്‍കുട്ടിയെ അപമാനിക്കുന്ന അധ്യായം മാറ്റിയിട്ടേ പ്രകാശന ചടങ്ങില്‍ പങ്കെടുക്കൂ എന്നായിരുന്നു സാറാ ജോസഫിന്റെ നിലപാട്‌.

ചടങ്ങില്‍ കാനം രാജേന്ദ്രന്‍ പങ്കെടുക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനുള്ള കാനത്തിന്റെ തീരുമാനത്തെ വിമര്‍ശിച്ച്‌ എഴുത്തുകാരിയും അധ്യാപികയുമായ സൂസന്‍ ജോര്‍ജ്‌ രംഗത്തുവന്നിരുന്നു. 

നീചമായി ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ അടുത്തൂണ്‍ പറ്റിയ പൊലീസുകാരന്‍ വീണ്ടും ചവിട്ടിത്തേക്കാന്‍ നോക്കുന്നതിന്‌ കൂട്ടുനില്‍ക്കുന്നത്‌ നല്ല രാഷ്ട്രീയമല്ല എന്നു പറഞ്ഞുകൊണ്ടായിരുന്നു സൂസന്‍ കാനത്തെ വിമര്‍ശിച്ചത്‌.

'ലൈംഗിക പീഡനത്തിന്‌ വിധേയായ പെണ്‍കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്നത്‌ ഈ രാജ്യത്തെ നിയമമാണ്‌. സിബി മാത്യൂസിന്റെ നിര്‍ഭയം എന്നപുസ്‌തകം ഈ നിയമം ലംഘിക്കുന്നു. 

അതിനെതിരെ ഈ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതി താങ്കളുടെ മുന്നണിയുടെ സര്‍ക്കാര്‍ പോലീസ്‌ അന്വേഷണത്തിന്‌ നല്‍കിയിരിക്കുകയാണ്‌. അപ്പോള്‍ സഖാവ്‌ പോയി ഈ പുസ്‌തകം പ്രകാശനം ചെയ്യുന്നത്‌ ശരിയാണോ?

പുസ്‌തകത്തിന്റെ ഉള്ളടക്കം എഴുത്തുകാരന്റെ കാര്യമാണ്‌, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്ക്‌ അത്‌ വിഷയമല്ല എന്നു പറയുന്നത്‌ ശരിയാണോ സഖാവേ? സഖാവിന്റെ പാര്‍ടിയുടെ വനിതാ നേതാക്കള്‍ പോലും ഇത്തരത്തിലുള്ള ഒരു നിലപാടല്ല എടുത്തിട്ടുള്ളത്‌ എന്നത്‌ സഖാവ്‌ ശ്രദ്ധിക്കണമെന്നപേക്ഷിക്കുന്നു.

 നമ്മള്‍ കമ്യൂണിസ്റ്റുകാര്‍ക്ക്‌ പുസ്‌തകത്തിന്റെ രാഷ്ട്രീയമല്ലേ പ്രധാനപ്രശ്‌നമാകേണ്ടത്‌വലിയപോലീസുകാരനാണെഴുതിയത്‌ എന്നതല്ലല്ലോ. സഖാവ്‌ കാനം രാജേന്ദ്രന്‍ ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം നടത്തുമെന്നു പ്രതീക്ഷിക്കുന്നു.' എന്നും അവര്‍ ഫേസ്‌ബുക്കിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു.

പുസ്‌തകത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ പെണ്‍കുട്ടി വനിതാ കമ്മീഷനും മുഖ്യമന്ത്രിയ്‌ക്കും പരാതി നല്‍കുകയും ചെയ്‌തിരുന്നു. തന്നെക്കുറിച്ച്‌ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.

21 വര്‍ഷം മുമ്പുനടന്ന സംഭവത്തില്‍ ഇരയായ തന്നെയും കുടുംബത്തെയും കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ്‌ പുസ്‌തകത്തിലൂടെ പൊതുസമൂഹത്തിനു മുമ്പില്‍ അവഹേളിച്ചുവെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം.

ഇത്‌ജീവിക്കാനുള്ളഅവകാശത്തിനുമേലുള്ളകടന്നുകയറ്റമാണ്‌.ഇതുമൂലംജോലിചെയ്യുന്നസ്ഥാപനത്തിലുംഅപമാനിക്കപ്പെടുന്നസാഹചര്യമാണുള്ളതെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.സിബിമാത്യൂസിന്റെഅനുഭവക്കുറിപ്പിലെ'സൂര്യനെല്ലിക്കേസ്‌'എന്നതലക്കെട്ടിലുള്ളഅധ്യായമാണ്‌വിവാദങ്ങള്‍ക്ക്‌ആധാരം.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക