Image

അമേരിക്കയില്‍ സോണിയയ്‌ക്കെതിരെ സിഖ്‌ വംശജര്‍

Published on 03 March, 2012
അമേരിക്കയില്‍ സോണിയയ്‌ക്കെതിരെ സിഖ്‌ വംശജര്‍
ന്യൂയോര്‍ക്ക്‌: വിദഗ്‌ധ പരിശോധനയ്‌ക്കായി അമേരിക്കയിലെത്തിയ സോണിയാ ഗാന്ധിയ്‌ക്കെതിരെ സിഖ്‌ വംശജര്‍ രംഗത്തെത്തി. അമേരിക്കയില്‍ നിന്ന്‌ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അമേരിക്കയിലെ സിഖ്‌ വംശജര്‍ യുഎസ്‌ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റന്‌ പരാതി നല്‍കി.

ദേശീയ കുടിയേറ്റ നിയമത്തിലെയും അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ നിയമത്തിലെയും ബന്ധപ്പെട്ട വകുപ്പുകളുടെ ലംഘനമാണെന്നും സിഖുകാര്‍ ആരോപിക്കുന്നു. ക്രൂരമായ പീഡനത്തിലോ കൊലപാതകത്തിലോ പങ്കാളിയായിട്ടുള്ളവരെ യുഎസില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുന്ന വകുപ്പുകളാണ്‌ ഇവര്‍ ഉന്നയിച്ചത്‌. സിഖ്‌ കൂട്ടക്കൊല മൂടിവെയ്‌ക്കാനും പ്രതികളായ പാര്‍ട്ടി നേതാക്കളെ സംരക്ഷിക്കാനുമാണ്‌ സോണിയാഗാന്ധി ശ്രമിക്കുന്നതെന്ന്‌ അവര്‍ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക