Image

കോഴിത്തങ്കച്ചന്‍ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും

Published on 20 July, 2017
കോഴിത്തങ്കച്ചന്‍ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും
തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോഴിത്തങ്കച്ചന്‍. മമ്മൂട്ടിയാണ് ചിത്രത്തില്‍ നായകനാകുന്നത്. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും. കോമഡി എന്റര്‍ടൈനറായാണ് ചിത്രം ഒരുങ്ങുക.

മധ്യ വയസ്‌കനായ ഒരു കുട്ടനാട്ടുകാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. അനു സിതാരയാണ് നായിക. മറ്റ് രണ്ട് നായികാ കഥാപാത്രങ്ങള്‍ കൂടി ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. ഉണ്ണി മുകുന്ദന്‍ അസോസിയേറ്റ് ഡയറക്റ്ററായി കാമറയ്ക്ക് പുറകിലുണ്ടാകും എന്ന സവിശേഷതയുമുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക