Image

യുഎന്‍എക്ക് കെസിഎയുടെ സാഹയഹസ്തം

Published on 20 July, 2017
യുഎന്‍എക്ക് കെസിഎയുടെ സാഹയഹസ്തം

   
ലണ്ടന്‍: കേരളത്തിലെ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്ക് സ്‌റ്റോക്ക് ഓണ്‍ ട്രന്റിലെ മലയാളി സംഘടനയായ കെസിഎയുടെ സഹായഹസ്തം. പ്രസിഡന്റ് സോബിച്ചന്‍ കോശി അധ്യക്ഷത വഹിച്ച യോഗത്തില്‍ റിന്റോ റോക്കി പ്രസംഗിച്ചു. 

ബിനോയ് ചാക്കോ, സജി വര്‍ഗീസ്, ജ്യോതിഷ്, അനില്‍ പുതുശേരി തുടങ്ങിയ കെസിഎ അംഗങ്ങളുടെ നേതൃത്വത്തില്‍ ഒരു ലക്ഷത്തില്‍പരം രൂപ സംഭാവന സ്വീകരിക്കുകയും ഈ തുക നാട്ടിലെത്തിക്കാന്‍ എക്‌സിക്യൂട്ടീവ് മെംബര്‍ സോക്രട്ടീസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അതനുസരിച്ച് ജൂലൈ 17ന് യുഎന്‍എ നേതാക്കന്മാരായ ജാസ്മിന്‍ ഷാ, സുധീപ്, ബിബിന്‍ എന്നിവര്‍ക്ക് ചെക്ക് കൈമാറുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക