Image

നഴ്‌സിംഗ് സമരത്തിന് പ്രവാസികളുടെ ഐക്യദാര്‍ഡ്യം

Published on 20 July, 2017
നഴ്‌സിംഗ് സമരത്തിന് പ്രവാസികളുടെ ഐക്യദാര്‍ഡ്യം
   
കുവൈത്ത് സിറ്റി: ന്യായമായ സേവന തേന വ്യവസ്ഥകള്‍ ആവശ്യപ്പെട്ട് സമര രംഗത്തുള്ള കേരളത്തിലെ നഴ്‌സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വെല്‍ഫെയര്‍ കേരള കുവൈത്ത് ഐക്യദാര്‍ഢ്യ സംഗമം സംഘടിപ്പിച്ചു. 

നഴ്‌സിംഗ് സമരം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ കേരള വൈസ് പ്രസിഡന്റ് അന്‍വര്‍ സയിദ് പ്രഭാഷണം നിര്‍വഹിച്ചു. 

സുപ്രീം കോടതി നിശ്ചയിച്ച വേതന വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കേരളത്തിന്റെ ആരോഗ്യ മേഖല സ്തംഭിക്കുന്ന രീതിയിലേക്ക് സമരം നീങ്ങാനുള്ള സാഹചര്യം ഉണ്ടാകരുതെന്നും സംഗമത്തില്‍ അവതരിപ്പിച്ച പ്രമേയം സൂചിപ്പിച്ചു. നാട്ടില്‍ പനി മരണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് സമരം ഏറ്റെടുത്ത് കേരളീയ സമൂഹത്തിന്റെ ആശങ്കകള്‍ ദുരീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും പ്രമേയത്തില്‍ സൂചിപ്പിച്ചു.

ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം വെല്‍ഫെയര്‍ കേരള വൈസ് പ്രസിഡന്റ് കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ കേരള ആക്ടിംഗ് പ്രസിഡന്റ് അനിയന്‍ കുഞ്ഞ് അധ്യക്ഷത വഹിച്ചു. വനിതാവിഭാഗം കണ്‍വീനര്‍ മഞ്ജു മോഹന്‍ പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി വിനോദ് പെരേര, സെക്രട്ടറി മജീദ് നെരിക്കോടന്‍, സത്താര്‍ കുന്നില്‍, കീര്‍ത്തി സുമേഷ്, ജോര്‍ജ് പോള്‍, ഷൗക്കത്ത് വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക