Image

യോങ്കേഴ്‌സ് കണ്‍വന്‍ഷന്‍ ജൂലൈ 28 വെള്ളിയാഴ്ച

Published on 20 July, 2017
യോങ്കേഴ്‌സ് കണ്‍വന്‍ഷന്‍ ജൂലൈ 28 വെള്ളിയാഴ്ച
യോങ്കേഴ്‌സ്: ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലെഷിപ്പിന്റെ ആഭിമുഖ്യത്തില്‍ പതിവുപോലെ ഈവര്‍ഷവും യോങ്കേഴ്‌സില്‍ St. Johns Episcopal Church, 100 Underhill St. Yonkers, NY 10710) സുവിശേഷയോഗം ജൂലൈ 28 വെള്ളിയാഴ്ച നടത്തപ്പെടുന്നു. റിട്ട. ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ യു.ടി. ജോര്‍ജ് ആണ് ഈവര്‍ഷം പ്രൊഫ. എം.വൈ. യോഹന്നാന്‍ നേരിട്ട് നല്‍കുന്ന ഓണ്‍ലൈന്‍ മെസേജിനൊപ്പം മുഖ്യ പ്രഭാഷണം നടത്തുന്നത്. അവരവര്‍ നില്‍ക്കുന്ന സഭയില്‍ തന്നെ നിന്നുകൊണ്ട് യേശുക്രിസ്തുവിനെ ജീവിതത്തില്‍ രക്ഷിതാവാക്കി അത്ഭുത അനുഗ്രഹം പ്രാപിക്കുവാന്‍ സഭാ വ്യത്യാസമില്ലാതെ ഏവരേയും ക്ഷണിക്കുന്നു.

ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ് ഒരു സഭയുടേയും കൂട്ടായ്മയല്ല. എന്നാല്‍ എല്ലാ സഭകളേയും ആദരിച്ചും ബഹുമാനിച്ചും രക്ഷിതാവായ യേശുക്രിസ്തുവിനെ മാത്രം ഉയര്‍ത്തി കാണിക്കുന്ന ഒരു വിശുദ്ധ കൂട്ടായ്മ ആണ്. മതപരിവര്‍ത്തനോ, ധനസമ്പാദനമോ ഈ കൂട്ടായ്മയുടെ ലക്ഷ്യമല്ല. എന്നാല്‍ സഭ മാറാതെ മനം മാറി യേശുക്രിസ്തുവില്‍ സന്തോഷ ജീവിതം നടത്തുന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ഈ അനുഗ്രഹ ശുശ്രൂഷയിലേക്ക് പ്രാര്‍ത്ഥനയോടെ കടന്നുവരിക.

ജൂലൈ 29, 30 തീയതികളില്‍ റോക്ക് ലാന്റ് കണ്‍വന്‍ഷന്‍ (85 Marion St. Nyack, NY 10960) നടത്തപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക