Image

മാര്‍ത്തോമ സീനിയര്‍ ഫെലോഷിപ് നാഷ്ണല്‍ കോണ്‍ഫ്രറന്‍സ് ഡാലസില്‍

ഷാജി രാമപുരം Published on 20 July, 2017
മാര്‍ത്തോമ സീനിയര്‍ ഫെലോഷിപ് നാഷ്ണല്‍ കോണ്‍ഫ്രറന്‍സ് ഡാലസില്‍
ഡാലസ്: മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന നാലാമത് നാഷ്ണല്‍ സീനിയര്‍ ഫെലോഷിപ് കോണ്‍ഫ്രറന്‍സ് സെപ്റ്റംബര്‍ 20 ബുധനാഴ്ച മുതല്‍ 23 ശനിയാഴ്ച വരെ ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് പള്ളിയില്‍ വെച്ച് നടത്തപ്പെടുന്നു.

എന്റെ സംവത്സരങ്ങളോട് ജീവിതത്തെ ചേര്‍ക്കുവാന്‍ ഈ മലയും ഞാന്‍ ഏറ്റെടുക്കുന്നു.(Claiming the mountain adding life to years) എന്ന ബൈബിളിലെ കാലേബിന്റെ വാക്കുകളാണ് മുഖ്യ ചിന്താവിഷയമായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് ഉത്ഘാടനം ചെയ്യുന്ന കോണ്‍ഫ്രറന്‍സില്‍ പ്രമുഖ ധ്യാനഗുരു ഫാ.ജോസഫ് പുത്തന്‍പുരക്കല്‍, റവ.എബ്രഹം സ്‌കറിയ, റവ.പി.സി.സജി, റവ.മാത്യു സാമുവേല്‍, റിന്‍സ് മാത്യു, പ്രീന മാത്യു എന്നിവര്‍ വിവിധ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും.

കോണ്‍ഫ്രറന്‍സിന്റെ വിജയത്തിനായി ജനറല്‍ കണ്‍വീനര്‍ തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പങ്കെടുക്കുന്നവര്‍ ആഗസ്റ്റ് 15 നു മുമ്പായി 100 ഡോളര്‍ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി പേരുകള്‍ രജിസ്റ്റര്‍ ചേയ്യേണ്ടതാണെന്ന് രജിസ്‌ട്രേഷന്‍ കണ്‍വീനര്‍ ഈശോ മാളിയേക്കല്‍ അറിയിച്ചു.

www.mtcfb.org എന്ന വെബ്‌സൈറ്റിലെ SF Conference 2017 എന്ന ലിങ്കിലൂടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും, പേയ്‌മെന്റും നടത്താവുന്നതാണ്. ഡബിള്‍ ട്രീ ബൈ ഹില്‍ട്ടണ്‍, ഓമ്‌നി പാര്‍ക്ക് വെസ്റ്റ് എന്നീ ഹോട്ടലുകളില്‍ ഡിസ്‌കൗണ്ട്  നിരക്കില്‍ താമസ സൗകര്യത്തിനായി ആഗസ്റ്റ് 30 നു മുമ്പായി മുറികള്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

മാര്‍ത്തോമ സീനിയര്‍ ഫെലോഷിപ് നാഷ്ണല്‍ കോണ്‍ഫ്രറന്‍സ് ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക