Image

ഇന്ത്യക്കാര്‍ക്ക്‌ അഭിമാനമായി ലണ്ടന്‍ മേയറാകാന്‍ ഇന്ത്യന്‍ സുന്ദരി

ജോസ്‌ കുമ്പിളുവേലില്‍ Published on 03 March, 2012
ഇന്ത്യക്കാര്‍ക്ക്‌ അഭിമാനമായി ലണ്ടന്‍ മേയറാകാന്‍ ഇന്ത്യന്‍ സുന്ദരി
ലണ്ടന്‍: ലണ്ടന്‍ മേയര്‍ സ്ഥാനത്തേക്ക്‌ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ്‌ ഇപ്പോഴത്തെ മേയര്‍ ബോറിസ്‌ ജോണ്‍സണും ലേബര്‍ പാര്‍ട്ടിയുടെ കെന്‍ ലിവിസ്റ്റണും തമ്മില്‍ നേരിട്ടുള്ള പോരാട്ടമെന്നാണ്‌ ഇതുവരെ കരുതപ്പെട്ടിരുന്നത്‌. ഇപ്പോഴിതാ മത്സരത്തിനു ത്രികോണ ഛായ നല്‍കാന്‍ ഒരു ഇന്ത്യന്‍ വംശജ രംഗത്തിറങ്ങിയിരിക്കുന്നു.

സിയോഭാന്‍ ബെനിറ്റ എന്ന നാല്‍പ്പതുകാരിയാണ്‌ ജോണ്‍സണും ലിവിങ്‌സ്റ്റണും ഭീഷണിയായി സ്വതന്ത്രയായി മത്സരിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌ മേയ്‌ മൂന്നിന്‌. ഇതില്‍ മത്സരിക്കുന്നതിനുവേണ്ടി സിയോഭാന്‍ സിവില്‍ സര്‍വീസിലെ ഉന്നത പദവിയും രാജിവച്ച്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.

ആംഗ്ലോ ഇന്ത്യന്‍ - കോര്‍ണിഷ്‌ ദമ്പതികളുടെ മകളാണ്‌ സിയോഭാന്‍. 1996ലാണ്‌ സിവില്‍ സര്‍വീസില്‍ ചേരുന്നത്‌. ലോര്‍ഡ്‌ ഒഡോണലിനെപ്പോലുള്ള പ്രമുഖരുടെ ഉറച്ച പിന്തുണയും അവര്‍ക്കുണ്ട്‌.

1959ലാണ്‌ സിയോഭാന്റെ അമ്മ യുകെയിലെത്തുന്നത്‌. സിയോഭാന്‍ ഇപ്പോള്‍ ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കുമൊപ്പം കിങ്‌സ്റ്റണിലാണു താമസം.
ഇന്ത്യക്കാര്‍ക്ക്‌ അഭിമാനമായി ലണ്ടന്‍ മേയറാകാന്‍ ഇന്ത്യന്‍ സുന്ദരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക