Image

ഓഹരി തട്ടിപ്പ് കേസ്സില്‍ ഡോ ശ്രീധരന് പത്ത് വര്‍ഷം തടവ്

പി പി ചെറിയാന്‍ Published on 21 July, 2017
ഓഹരി തട്ടിപ്പ് കേസ്സില്‍ ഡോ ശ്രീധരന് പത്ത് വര്‍ഷം തടവ്
വെര്‍ജീനിയ: ഇന്ത്യന്‍ അമേരിക്കന്‍ നേത്ര ശസ്ത്രക്രിയാ വിദഗ്ദന്‍ ഡോ ശ്രീധര്‍ പോട്ടറസുവിനെ ഇരട്ട ഓഹരി തട്ടിപ്പ് കേസ്സില്‍ പത്ത് വര്‍ഷത്തേക്ക് ശിക്ഷിച്ചതായി ജൂലായ് 19 ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്ത് വിട്ട പത്ര കുറിപ്പില്‍ പറയുന്നു.

ഡെല്‍വെയില്‍ യാസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈറ്റല്‍ സ്വിറിംഗ് ടെക്‌നോളജീസ് സ്ഥാപകനായ ശ്രീധര്‍ മേരിലാന്റ്; വെര്‍ജീനിയിലെ ലൈസന്‍സുള്ള നേത്ര ശസ്ത്രക്രിയാ വിദഗ്ദനാണ്.

119 മാസവും 29 ദിവസവുമാണ് ഡോക്ടര്‍ ജയിലില്‍ കഴിയേണ്ടത്.

2008 മുതല്‍ വൈറ്റല്‍ സ്വിറിംഗ് ഷെയര്‍ ഹോള്‍ഡേഴ്‌സിന് തെറ്റായ വിവരങ്ങള്‍ നല്‍കി 49 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം ഉണ്ടാക്കി എന്നതാണ് ഇദ്ധേഹത്തിന്റെ പേരില്‍ ആരോപിക്കപ്പെട്ട കുറ്റം.

പത്ത് വര്‍ഷത്തെ സര്‍വ്വീസിന് പുറമെ 3 വര്‍ഷത്തെ നിരീക്ഷണത്തിനും, 49511169 ഷെയര്‍ ഹോള്‍ഡേഴ്‌സിനും, 7691071 IRS നും നഷ്ട പരിഹാരം നല്‍കുന്നതിനും യു എസ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജ് ജെറാള്‍ഡ് ബ്രൂസ് ലി വിധിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക