Image

എഴുത്തുകാരന്‍ കെപി രാമനുണ്ണിക്ക്‌ വധഭീഷണി

Published on 21 July, 2017
എഴുത്തുകാരന്‍ കെപി രാമനുണ്ണിക്ക്‌ വധഭീഷണി

കൊച്ചി : സാഹിത്യകാരന്‍ കെപി രാമനുണ്ണിക്ക്‌ വധഭീഷണി. ആറ്‌ മാസത്തിനകം മതം മാറണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ രാമനുണ്ണിക്ക്‌ ഭീഷണിക്കത്ത്‌ ലഭിച്ചത്‌. 

മതം മാറിയില്ലെങ്കില്‍ പ്രൊഫ ജോസഫിന്റെ അനുഭവം ഉണ്ടാകുമെന്നും ഭീഷണിയിലുണ്ട്‌. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. 

സംഭവത്തില്‍ പൊലീസിന്‌ പരാതി നല്‍കിയെന്നും തപാലിലൂടെ കിട്ടിയ കത്ത്‌ പൊലീസിന്‌ കൈമാറിയെന്നും കെ.പി രാമനുണ്ണി പറഞ്ഞു.

 എന്നാല്‍ കത്ത്‌ അയച്ചതാരാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ലെന്നുംരാമനുണ്ണി  പറഞ്ഞു. മാധ്യമം ദിനപത്രത്തിന്‌ വേണ്ടി എഴുതിയ ഒരു ലേഖനത്തില്‍ പ്രകോപിതരായാവരാണ്‌ ഭീഷണിക്ക്‌ പിന്നിലെന്നാണ്‌ കരുതുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക