Image

ഒമാന്‍-കേരള സാഹിത്യ പുരസ്‌കാരം ബന്യാമിന്‍ ഏറ്റുവാങ്ങി

സേവ്യര്‍ കാവാലം Published on 03 March, 2012
ഒമാന്‍-കേരള സാഹിത്യ പുരസ്‌കാരം ബന്യാമിന്‍ ഏറ്റുവാങ്ങി
മസ്‌കറ്റ്‌: ഒന്നാമത്‌ ഒമാന്‍-കേരള സാഹിത്യ പുരസ്‌കാരം പ്രവാസി സാഹിത്യകാരന്‍ ബന്യാമിന്‍ ഏറ്റുവാങ്ങി. ബന്യാമിന്റെ പ്രസിദ്ധമായ `ആടു ജീവിതം' എന്ന കൃതിയാണ്‌ അവാര്‍ഡിന്‌ അര്‍ഹമായത്‌.

മസ്‌കറ്റ്‌ അനന്തപുരി ഹാളില്‍ നടന്ന ചടങ്ങില്‍ ബന്യാമിന്‍ ഗ്ലോബല്‍ എംഡി ടി.കെ. വിജയനില്‍നിന്ന്‌ പുരസ്‌കരം ഏറ്റുവാങ്ങി. മലയാള പുസ്‌തകങ്ങളുടെ വിതരണക്കാരായ അല്‍ബാജ്‌ ബുക്‌സ്‌ ആണ്‌ ചടങ്ങിന്‌ നേതൃത്വം നല്‍കിയത്‌. അല്‍ബാജ്‌ ബുക്‌സ്‌ ജനറല്‍ മാനേജര്‍ പി.ഇ. ഷൗക്കത്ത്‌ അലി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ മസ്‌കറ്റ്‌ മലയാള വിഭാഗത്തിന്റെ തലവന്‍ പി. ക്രിഷ്‌ണദാസ്‌ പുരസ്‌കാരം പ്രഖ്യാപിച്ചു.

പ്രവാസികളില്‍ വായന ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ആവശ്യം ബന്യാമിന്‍ എടുത്തുകാട്ടി. കെ.ഇ. ഇസ്‌മായില്‍, സിദ്ധിഖ്‌ ഹസന്‍, കെ.എം. ഗഫൂര്‍, എ.ഇ. ജയിംസ്‌, ജോര്‍ജ്‌ ലെസ്‌ലി, കെ.എ. താജുദ്ദീന്‍, ഡോ. ആംസ പറമ്പില്‍, മനോജ്‌ ബാലക്രിഷ്‌ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫസല്‍ കതിരൂര്‍ നിയന്ത്രിച്ച ചടങ്ങില്‍ എ.വി. ക്രിഷ്‌ണകുമാര്‍ സ്വാഗതവും എന്‍. മുഹമ്മദ്‌ നന്ദിയും പറഞ്ഞു.
ഒമാന്‍-കേരള സാഹിത്യ പുരസ്‌കാരം ബന്യാമിന്‍ ഏറ്റുവാങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക