Image

ആലപ്പുഴയെ കുറിച്ചുള്ള 'തീരം' പ്രോമോ സോംങ്ങ്‌ യൂട്യൂബ്‌ ട്രെന്‍ഡിങ്‌ ലിസ്റ്റില്‍

Published on 21 July, 2017
ആലപ്പുഴയെ കുറിച്ചുള്ള 'തീരം' പ്രോമോ സോംങ്ങ്‌ യൂട്യൂബ്‌ ട്രെന്‍ഡിങ്‌ ലിസ്റ്റില്‍
കൊച്ചി: `ആലപ്പുഴ സോംങ്ങ്‌` എന്ന 'തീരം'ത്തിന്റെ പ്രോമോ സോംങ്ങ്‌ ഇപ്പോള്‍ യൂട്യൂബ്‌ ട്രെന്‍ഡിങ്‌ ലിസ്റ്റില്‍ തരംഗമാവുകയാണ്‌. ആലപ്പുഴയെ കുറിച്ച്‌ വര്‍ണിക്കുന്ന ഈ പാട്ട്‌ അഫ്‌സല്‍ യുസുഫിന്റെ സംഗീതത്തില്‍ അജി കാറ്റൂറാണ്‌ രചിച്ച്‌ ആലപിച്ചിരിക്കുന്നത്‌.

നിയാ അബുബക്കര്‍, റിയോ സ്‌കോട്ട്‌, വിഷ്‌ണു എസ്‌ രാജന്‍, നിദാദ്‌ കെ എന്‍, തേജസ്‌ സതീശന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഈ വീഡിയോയുടെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്‌. ഹെലികാം ഉപയോഗിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്‌ വിഷ്‌ണു വാസുദേവന്‍, അരുണ്‍ അശോക്‌, സുരേഷ്‌ എന്നിവരാണ്‌. തേജസ്‌ സതീശന്‍ വീഡിയോയുടെ ചിത്രസംയോജനവും കളര്‍ ഗ്രേഡിങ്ങും നിര്‍വഹിച്ചിരിക്കുന്നു.


സഹീദ്‌ അറാഫത്ത്‌ സംവിധാനം നിര്‍വഹിച്ച 'തീരം', അനശ്വരനടന്‍ രതീഷിന്റെ ഇളയ മകന്‍ പ്രണവ്‌ രതീഷ്‌ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ്‌. മരിയ യോഹന്നാന്‍ ആണ്‌ നായിക. അഷ്‌കര്‍ അലി, ടിനി ടോം, അഞ്‌ജലി നായര്‍, സുധി കോപ്പ, കൃഷ്‌ണപ്രഭ, നന്ദന്‍ ഉണ്ണി എന്നിവരും അഭിനയിക്കുന്നുണ്ട്‌. പ്രിനിഷ്‌ പ്രഭാകരനും അന്‍സാര്‍ താജുദീനും ചേര്‍ന്നാണ്‌ തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. ഛായാഗ്രഹണം ഗൗതം ശങ്കറും ചിത്രസംയോജനം വിജയ്‌ ശങ്കറുമാണ്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍. റൗണ്ട്‌ അപ്പ്‌ സിനിമയുടെ ബാനറില്‍ ഷെയ്‌ക്ക്‌ അഫ്‌സല്‍ ആണ്‌ 'തീരം' നിര്‍മിച്ചിട്ടുള്ളത്‌.

`ആലപ്പുഴ സോംങ്ങ്‌` മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=rxtt27nMvhc

മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ ങൗ്വശസ247 (മ്യൂസിക്‌247). അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം ങൗ്വശസ247 (മ്യൂസിക്‌247)നാണ്‌. അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക