Image

ഗോപി സുന്ദര്‍ സംഗീതം നല്‍കി ആലപിച്ച 'ടീം 5'യിലെ ഗാനത്തിന്റെ വീഡിയോ മ്യൂസിക്‌247 റിലീസ്‌ ചെയ്‌തു

Published on 21 July, 2017
ഗോപി സുന്ദര്‍ സംഗീതം നല്‍കി ആലപിച്ച 'ടീം 5'യിലെ ഗാനത്തിന്റെ വീഡിയോ മ്യൂസിക്‌247 റിലീസ്‌ ചെയ്‌തു

കൊച്ചി: മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, ഗോപി സുന്ദര്‍ സംഗീതം നല്‍കി ആലപിച്ച 'ടീം 5'യിലെ ഗാനത്തിന്റെ വീഡിയോ റിലീസ്‌ ചെയ്‌തു. `ഹബീബി` എന്ന ഈ ഗാനം രചിച്ചിരിക്കുന്നത്‌ ഹരിനാരായണന്‍ ബി കെയാണ്‌.

ശ്രീശാന്ത്‌ മലയാള സിനിമയില്‍ ചുവടു വയ്‌ക്കുന്ന ഈ ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ്‌ നായിക. പേളി മാണിയും മകരന്ദ്‌ ദേശ്‌പാണ്ഡേയും അഭിനയിക്കുന്നുണ്ട്‌. ഛായാഗ്രഹണം സജിത്ത്‌ പുരുഷനും ചിത്രസംയോജനം ദിലീപ്‌ ഡെന്നിസുമാണ്‌ നിര്‍വഹിച്ചിരിക്കുന്നത്‌. 

മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ മ്യൂസിക്‌ പാര്‍ട്‌ണര്‍. സുരേഷ്‌ ഗോവിന്ദ്‌ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ടീം 5' നിര്‍മ്മിച്ചിരിക്കുന്നത്‌ സെലെബസ്‌ ആന്‍ഡ്‌ റെഡ്‌ കാര്‍പെറ്റിന്റെ ബാനറില്‍ രാജ്‌ സക്കറിയാസ്‌ ആണ്‌.

`ഹബീബി` ഒഫീഷ്യല്‍ സോംങ്ങ്‌ വീഡിയോ മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=pnw3OwdzslY
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക